ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം താത്കാലികമായി നിലച്ചു

Posted By: Staff

ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം താത്കാലികമായി നിലച്ചു

ഇന്ത്യന്‍ ഉപയോക്താക്കളെ നിരാശയിലാക്കി ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം താത്കാലികമായി തടസ്സപ്പെട്ടു. സൈറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എറര്‍ സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. മണിക്കൂറുകളോളം സൈറ്റ് ഡൗണായി തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സൈറ്റിന്റെ പ്രവര്‍ത്തനം പഴയനിലയിലായിട്ടുണ്ട്.

കഴിഞ്ഞമാസം 25നും ഫെയ്‌സ്ബുക്കില്‍ ഇതേ പ്രശ്‌നം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഒരുമണിക്കൂറിനകം പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. അന്ന് ഫെയ്‌സ്ബുക്ക് ലോഗ് ഇന്‍ പേജ്, മറ്റ് വെബ്‌സൈറ്റുകളിലെ ഫാന്‍ പേജ് ബോക്‌സ്, റെക്കമെന്റേഷന്‍ ബോക്‌സ് എന്നിവ കാണാന്‍ സാധിച്ചിരുന്നെങ്കിലും ഇന്ന് ഫെയ്‌സ്ബുക്കിന്റെ ഈ ആപ്ലിക്കേഷനുള്ള എല്ലാ സൈറ്റുകളിലും എറര്‍ മെസേജാണ് കാണപ്പെട്ടത്.

ഈ മാസം 15ന് ഫെയ്‌സ്ബുക്ക് അതിന്റെ ഇന്ത്യാ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു,. കഴിഞ്ഞ വര്‍ഷവും ഇതേ അഭ്യൂഹങ്ങള്‍ പ്രചരിച്ചതുമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് യൂറോപ്പിലും കുറച്ച് സമയത്തേക്ക് ഫേസ്ബുക്ക് പ്രവര്‍ത്തനം നിലയ്ക്കുകയുണ്ടായി. അന്ന് ടെക്‌നിക്കല്‍ പ്രശ്‌നമെന്നായിരുന്നു കമ്പനി പ്രതികരിച്ചതെങ്കിലും ഹാക്കര്‍മാരുടെ ആക്രമണമായിരുന്നു അതെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

എന്തായാലും ഇന്നത്തെ സംഭവത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമല്ല. കമ്പനിയുടെ പ്രതികരണവും ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ മാത്രമാണോ അതോ മറ്റ് രാജ്യങ്ങളിലും സൈറ്റ് ഡൗണായിരുന്നോ എന്നും അറിവായിട്ടില്ല.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot