ബിസിനസുകള്‍ക്കായി ഫെയ്‌സ്ബുക്ക് ടൈംലൈന്‍

Posted By: Staff

ബിസിനസുകള്‍ക്കായി ഫെയ്‌സ്ബുക്ക്  ടൈംലൈന്‍

കമ്പനികളുടെ ബ്രാന്‍ഡു പേജുകളില്‍ ഫെയ്‌സ്ബുക്ക്  പുതുക്കിയ ടൈംലൈന്‍ സൗകര്യം കൊണ്ടുവന്നു. ബ്രാന്‍ഡ് പേജുകളെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ പുതിയ ലേ ഔട്ടിലൂടെ ഓരോ കമ്പനിക്കും അവരുടെ ഫെയ്‌സ്ബുക്ക്  ആരാധകരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും പോസ്റ്റുകളെ ആകര്‍ഷകമാക്കാനും ഫാന്‍സിന് സ്വകാര്യ മെസേജുകള്‍ അയക്കാനും സാധിക്കും.

ഓരോ പേജുകളിലേയും അപ്‌ഡേറ്റുകള്‍ ടൈംലൈന്‍ ക്രമത്തില്‍ വരുത്തുന്നതിനൊപ്പം വ്യക്തമായ ചിത്രങ്ങള്‍ സഹിതം ദൃശ്യപരമായി പേജിനെ സന്ദര്‍ശകര്‍ക്കിടയില്‍ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ബ്രാന്‍ഡുകള്‍ പുതിയ കവര്‍ ചിത്രം അപ്‌ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. അപ്‌ഡേറ്റുകളില്‍ നിന്നും തെരഞ്ഞെടുത്ത ചില പോസ്റ്റുകളും അപ്‌ലോഡ് ചെയ്യാം. ബ്രാന്‍ഡു പേജുകള്‍ക്കായുള്ള ടൈംലൈനിന്റെ ലക്ഷ്യം ഈ പേജിലെത്തുന്ന ഉപയോക്താക്കളെ ആ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുകയും കൂടുതല്‍ സമയം പേജില്‍ ചെലവഴിക്കാനും ഫീഡുകള്‍ നോക്കാനും പ്രേരിപ്പിക്കുകയുമാണ്.

ഫെയ്‌സ്ബുക്കിലെ എല്ലാ പേജുകളിലും ടൈംലൈന്‍ ഓപ്ഷന്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 30 മുതല്‍പേജ് ഉടമസ്ഥര്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഫെയ്‌സ്ബുക്കിന്റെ ഫാന്‍ പേജുകളില്‍ എല്ലാം പുതിയ ടൈംലൈന്‍ എത്തും. മാബൈല്‍ ഫെയ്‌സ്ബുക്കില്‍  ടൈംലൈന്‍ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ വരും ദിവസങ്ങളില്‍  ഇതും പ്രതീക്ഷിക്കാം.

കൂടുതല്‍ ചരിത്രങ്ങള്‍ ഉള്ള ബ്രാന്‍ഡുകള്‍ക്ക് ഈ സൗകര്യം കൂടുതല്‍ ഉപയോഗപ്രദമാകും. അവര്‍ക്ക് പഴയകാല ചിത്രങ്ങളും വാര്‍ത്തകളും എന്ന് വേണ്ട എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് പേജിനെ ഭംഗിയുള്ളതാക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot