ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന് 30 വയസ്; ജീവിതത്തിലൂടെ!!!

By Bijesh
|

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തെ മാറ്റിമറിച്ച പ്രധാന സംഭവങ്ങളില്‍ ഒന്നാണ് ഫേസ്ബുക്. ഇന്ന് നമുക്കൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്. പ്രതിമാസം ഏകദേശം 123 ആക്റ്റീവ് വിസിറ്റേഴ്‌സാണ് ഫേസ്ബുക്കിനുള്ളത്.

10 വര്‍ഷം മുമ്പ് ഫേസ്ബുക് ആരംഭിക്കുമ്പോള്‍ സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക് സുക്കര്‍ബര്‍ഗിന് പ്രായം 20 വയസ്. സര്‍വകലാശാല പഠനം ഉപക്ഷേിച്ച് സോഷ്യല്‍ മീഡിയ എന്ന സങ്കല്‍പം യാദാര്‍ഥ്യമാക്കിയ അദ്ദേഹത്തിന് ഇന്ന് 30 വയസ് തികയുകയാണ്. 1984 മെയ് 14-നായിരുന്നു സുക്കര്‍ബര്‍ഗിന്റെ ജനനം.

ലോകത്തെ മാറ്റിമറിച്ച പ്രധാന വ്യക്തികളില്‍ ഒരാളായ സുക്കര്‍ബര്‍ഗിന്റെ ജീവിതത്തിലൂടെ ഒന്നു സഞ്ചരിക്കാം. ഒപ്പം അദ്ദേഹം സ്വന്തം ഫേസ്ബുക് വാളില്‍ പോസ്റ്റ് ചെയ്ത ഏതാനും ചിത്രങ്ങളും...

#1

#1

1984 മെയ് 14-ന് ന്യയോര്‍കിലെ വൈറ്റ് പ്ലെയ്ന്‍സില്‍ ദന്തഡോക്ടറായിരുന്ന എഡ്വേഡ് സുക്കര്‍ബര്‍ഗിന്റെയും മനോരോഗ വിദഗ്ധയായിരുന്ന കാരന്റെയും മകനായിട്ടാണ് മാര്‍ക് എലിയറ്റ് സുക്കര്‍ബര്‍ഗ് എന്ന മാര്‍ക് സുക്കര്‍ബര്‍ഗ് ജനിച്ചത്. സാമ്പത്തികമായി നല്ല നിലയിലായിരുന്നു സുക്കര്‍ബര്‍ഗിന്റെ കുടുംബം.

 

 

#2

#2

കുട്ടിയായിരിക്കുമ്പോള്‍തന്നെ കമ്പ്യൂട്ടറില്‍ അതീവ തല്‍പരനായിരുന്നു സുക്കര്‍ബര്‍ഗ്. 12-ാം വയസില്‍ അടാരി BASIC ഉപയോഗിച്ച് ഒരു മെസേജിംഗ് പ്രോഗ്രാം ഉണ്ടാക്കി. സുക്‌നെറ്റ് എന്നാണ് അദ്ദേഹം അതിനെ സ്വയം വിളിച്ചത്. സുക്കര്‍ബര്‍ഗിന്റെ പിതാവ് തന്റെ ആശുപത്രിയില്‍ ആശയവിനിമയത്തിനായി ഈ പ്രോഗ്രാം ഉപയോഗിച്ചിരുന്നു.

 

 

#3

#3

ഈ പ്രായത്തില്‍ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ ഗെയിമുകളും സൃഷ്ടിച്ചിരുന്നു.

 

 

#4

#4

സുക്കര്‍ബര്‍ഗിന് കമ്പ്യൂട്ടറിലുള്ള അസാമാന്യ താല്‍പര്യം കണ്ടറിഞ്ഞ രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ പഠിപ്പിക്കാനായി പ്രത്യേക അധ്യാപകനെയും നിയമിച്ചു.

 

 

#5

#5

ഫിലിപ്‌സ് എക്‌സിറ്റര്‍ അക്കാദമിയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌പോര്‍ട്‌സിലും സാഹിത്യത്തിലും ഒരുപോലെ മികച്ചു നിന്നിരുന്നു ഈ കാലഘട്ടത്തില്‍. സ്‌കൂള്‍ ഫെന്‍സിംഗ് ടീമിന്റെ ക്യാപ്റ്റനും സുക്കര്‍ബര്‍ഗ് ആയിരുന്നു.

 

 

#6

#6

ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് മ്യൂസിക് സോഫ്റ്റ്‌വെയറായ പണ്ടോരയുടെ ആദ്യ വേര്‍ഷന്‍ അദ്ദേഹം നിര്‍മിക്കുന്നത്. സിനാപ്‌സ് എന്നാണ് അതിനെ സുക്കര്‍ബര്‍ഗ് വിളിച്ചത്. AOL, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ സോഫ്റ്റ് വെയര്‍ വാങ്ങാനും സുക്കര്‍ബര്‍ഗിനെ കമ്പനിയിലെടുക്കാനും തയാറായി മുന്നോട്ടുവന്നു. എന്നാല്‍ വാഗ്ദാനങ്ങളെല്ലാം അദ്ദേഹം നിരസിച്ചു.

 

 

#7

#7

പ്രശസ്തമായ ഫിലിപ്‌സ് എക്‌സിറ്റര്‍ അക്കാദമിയില്‍ നിന്നാണ് സുക്കര്‍ബര്‍ഗ് ബിരുദം ടേിയത്. ഈ കാലയളവില്‍ ഗണിതത്തിലും മറ്റ് ശാസ്ത്ര വിഷയങ്ങളിലും നിരവധി അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കി.

 

 

#8

#8

എക്‌സിറ്ററിലെ പഠനശേഷമാണ് ഹവാര്‍ഡ് സര്‍വകലാശാലയില്‍ പ്രവേശനം നേടുന്നത്. സുക്കര്‍ബര്‍ഗിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവും ഈ കാലഘട്ടത്തിലായിരുന്നു. 2002-ല്‍ ആയിരുന്നു ഇത്.

 

 

#9

#9

ഹവാര്‍ഡില്‍ പഠിക്കുന്ന കാലത്താണ് ഫേസ്മാഷ് എന്ന പ്രോഗ്രാം വികസിപ്പിക്കുന്നത്. രണ്ടു വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വയ്ക്കുകയും അതില്‍ ആര്‍ക്കാണ് കൂടുതല്‍ ആകര്‍ഷണീയത എന്നു കാംപസിലെ മറ്റുള്ളവര്‍ക്ക് വോട്ടിംഗിലൂടെ തെരഞ്ഞെടുക്കാനും സാധിക്കുന്ന പ്രോഗ്രാം ആയിരുന്നു ഇത്. ഹവാര്‍ഡില്‍ ഇത് ഏറെ പ്രചാരം നേടുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് ഇത് നിരോധിച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ ക്ലാസ് തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്ന കോഴ്‌സ്മാച് എന്ന പ്രോഗ്രാമും ഈ കാലയളവില്‍ അദ്ദേഹം ഡെവലപ് ചെയ്തു.

 

 

#10

#10

ആദ്യ രണ്ടു പ്രോഗ്രാമുകള്‍ വന്‍ വിജയമായതോടെയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് എന്ന ആശയത്തിനു ചിറകു മുളയ്ക്കുന്നത്. ഇതിനു പ്രേരണയായത് സുക്കര്‍ബര്‍ഗിന്റെ സഹപാഠികളായ ദിവ്യ നരേന്ദ്ര, കാമറൂണ്‍ വിങ്കില്‍വോസ്, ടെയ്‌ലര്‍ വിങ്കില്‍വോസ് എന്നിവരായിരുന്നു. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് ഹവാര്‍ഡ് കണക്ഷന്‍ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ആരംഭിച്ചു.

 

 

#11

#11

ഹവാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു പരസ്പരം ആശയവിനിമയം നടത്താനുള്ള സംവിധാനമായിട്ടാണ് ഹവാര്‍ഡ് കണക്ഷന്‍ രൂപകല്‍പന ചെയ്തത്. എന്നാല്‍ അധികകാലം സുക്കര്‍ബര്‍ഗ് സൈറ്റില്‍ തുടര്‍ന്നില്ല. സ്വന്തമായി സോഷ്യല്‍ സൈറ്റ് സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

 

 

#12

#12

ഇനിയാണ് യദാര്‍ഥ ഫേസ്ബുക് തുടങ്ങുന്നത്. സുഹൃത്തുക്കളായ ഡസ്റ്റിന്‍ മസ്‌കോവിറ്റ്‌സ്, ക്രിസ് ഹഗ്‌സ്, എഡ്വേഡോ സാവറിന്‍ എന്നിവരുമായി ചേര്‍ന്നാണ് സൈറ്റ് ആരംഭിച്ചത്. ഓരോരുത്തര്‍ക്കും സ്വന്തമായി പ്രൊഫൈല്‍ ഉണ്ടാക്കാനും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനും മറ്റു യൂസര്‍മാരുമായി ആശയ വിനിമയം നടത്താനും സാധിക്കുന്ന സൈറ്റ് ആയിരുന്നു ഇത്. ദി ഫേസ്ബുക് എന്നാണ് പേരു നല്‍കിയത്.

 

 

#13

#13

ദി ഫേസ്ബുക് വന്‍ വിജയമായതോടെ 2004 അവസാനം അദ്ദേഹം ഹവാര്‍ഡിലെ പഠനം ഉപേക്ഷിച്ച് മുഴുവന്‍ സമയവും വെബ്‌സൈറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. കാലിഫോര്‍ണിയയിലെ പാലൊ ആള്‍ടോയില്‍ ഓഫീസ് സ്ഥാപിക്കുകയും ചെയ്തു. അപ്പോഴേക്കും പത്തു ലക്ഷത്തോളം യൂസര്‍മാര്‍ ഫേസ്ബുക്കിനുണ്ടായിരുന്നു.

 

 

#14

#14

2005-ല്‍ ലാണ് ഫേസ്ബുക് കൂടുതല്‍ പ്രചാരം നേടുന്നത്. അതിനു സഹായകമായത് വെന്‍ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ആക്‌സല്‍ പാര്‍ട്‌നേഴ്‌സിന്റെ ഒന്നേകാല്‍ കോടി ഡോളറിന്റെ സഹായവും.

 

 

#15

#15

ഇക്കാലയളവില്‍ വിവിധ സ്‌കൂളുകളിലും കോളജുകളിലും ആഭ്യന്തര ആവശ്യങ്ങള്‍ക്കു പരസ്പരം ബന്ധിപ്പിക്കുന്നതിന് ഫേസ്ബുക് ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ആകെ യൂസര്‍മാരുടെ എണ്ണം 55 ലക്ഷം ആയി. അതോടൊപ്പം വിവിധ കമ്പനികള്‍ പരസ്യത്തിനും മറ്റുമായി സമീപിക്കാനും തുടങ്ങി. യാഹുവും എം.ടി.വി നെറ്റ്‌വര്‍ക്കും ഫേസ്ബുക് ഏറ്റെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സുക്കര്‍ബര്‍ഗ് തയാറായില്ല. മറിച്ച് സൈറ്റ് കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് ശ്രമിച്ചത്.

 

 

#16

#16

കാര്യങ്ങള്‍ സുഗമമായി പോകുന്നതിനിടയിലാണ് 2006-ല്‍ കമ്പനിയുടെ നിനില്‍പുതന്നെ അപകടത്തിലാവുമെന്ന തരത്തില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്നത്.

 

 

#17

#17

നേരത്തെ ഹവാര്‍ഡില്‍ പരീക്ഷിച്ച ഹവാര്‍ഡ് കണക്ഷന്‍ എന്ന പ്രോഗ്രാമിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ ആശയം മോഷ്ടിച്ചാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക് ആരംഭിച്ചതെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

 

 

#18

#18

രണ്ടു സൈറ്റും വ്യത്യസ്ത ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നു സുക്കര്‍ബര്‍ഗ് വാദിച്ചെങ്കിലും അതിനെ മറികടക്കുന്ന തെളിവുകള്‍ മറുഭാഗം ഹാജരാക്കി.

 

 

#19

#19

ഒടുവില്‍ വിധി എതിരാകുമെന്നുറപ്പായതോടെ ഏകദേശം ആറരക്കോടി ഡോളര്‍ നല്‍കി കോസ് ഒത്തുതീര്‍പ്പാക്കി. എന്നാല്‍ അതുകൊണ്ടും കേസ് അവസാനിച്ചില്ല. ഹവാര്‍ഡ് കണക്ഷനു പിന്നില്‍ പ്രവര്‍ത്തിച്ച ദിവ്യ നരേന്ദ്ര, കാമറൂണ്‍ വിങ്കില്‍വോസ്, ടെയ്‌ലര്‍ വിങ്കില്‍വോസ എന്നിവര്‍ വീണ്ടും കോടതിയെ സമീപിച്ചു.

 

 

#20

#20

നഷ്ടപരിഹാരം സംബന്ധിച്ച് തങ്ങള്‍ തെറ്റിധരിക്കപ്പെടുകയായിരുന്നുവെന്നും കൂടുതല്‍ തുക നഷ്ടപരിഹാരം വേണമെന്നും കാണിച്ചാണ് ഹവാര്‍ഡ് കണക്ഷന്‍ ടീം വീണ്ടും കോടതിയെ സമീപിച്ചത്. 2011 വരെ ഈ കേസ് നീണ്ടുനിന്നു. ഒടുവില്‍ അതും ഒത്തുതീര്‍പ്പായി.

 

 

#21

#21

ഇതിനിടെയാണ് 2009-ല്‍ ദി ആക്‌സിഡന്റല്‍ ബില്ല്യനയര്‍ എന്ന പുസ്തകം ഇറങ്ങുന്നത്. സുക്കര്‍ബര്‍ഗിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള രചനയായിരുന്നു ഇത്. ബെന്‍ മെസ്‌റിക് എഴുതിയ ബുക് ഏറെ പ്രചാരഗ നേടിയെങ്കിലും അതില്‍ പറയുന്ന മിക്ക കാരയങ്ങളും വസ്തുതാവിരുദ്ധമാണെന്ന് സുക്കര്‍ബര്‍ഗ് ആരോപിച്ചു.

 

 

#22

#22

വിദാങ്ങളും നിയമപ്രശ്‌നങ്ങളും ഒരു വശത്ത് നടക്കുമ്പോഴും ഫേസ്ബുക് വളര്‍ന്നുകൊണ്ടേ ഇരുന്നു. 2010-ല്‍ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി സുക്കര്‍ബര്‍ഗ് തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഫോബ്‌സിന്റെ ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ സ്റ്റീവ് ജോബ്‌സിനെയും കടത്തിവെട്ടി 35-ാം സ്ഥാനത്തെത്തി

 

 

#23

#23

സമ്പന്നതയുടെ നടുവില്‍ നില്‍ക്കുമ്പോഴും സുക്കര്‍ബര്‍ഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. 2010-ല്‍ ന്യൂവാര്‍ക്കിലെ പൊതു വിദ്യാഭ്യാസ സംവിധാനം സംരക്ഷിക്കുന്നതിനായി 100 മില്ല്യന്‍ ഡോളര്‍ സംഭാന നല്‍കി. കൂടാതെ തന്റെ ജീവിതകാലത്തെ സമ്പാദ്യത്തിന്റെ 50 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്നു കാണിച്ച് ഗിവിംഗ് പ്ലെഡ്ജില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

 

 

#24

#24

2012- ഫേസ്ബുക്കിന്റെയും സുക്കര്‍ബര്‍ഗിന്റെയും ജീവിതത്തിലെ പ്രധാന വര്‍ഷമായിരുന്നു. കമ്പനിയുടെ ഷെയറുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചതാണ് ആദ്യത്തെ സംഭവം. 16 ബില്ല്യന്‍ ഡോളറാണ് ഇതിലൂടെ നേടിയത്. ഇതിനു തൊട്ടടുത്ത ദിവസം തന്നെ- 2012 മെയ് 19-ന് ദീര്‍ഘകാല സുഹൃത്തായിരുന്ന പ്രസില്ല ചാനിനെ വിവാഹം കഴിക്കുകയും ചെയ്തു.

 

 

#25

#25

ഫേസ്ബുക്കിനെ കുറിച്ചു സുക്കര്‍ബര്‍ഗ് തന്നെ പറഞ്ഞ ഏതാനും കാര്യങ്ങളാണ് ഇനി പറയുന്നത്. ഫേസ്ബുക്കിന്റെ യദാര്‍ഥ ലക്ഷ്യം എന്താണ്. എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നെല്ലാം

 

 

#26

#26

' ആറാം വയസിലാണ് ആദ്യമായി എനിക്ക് കമ്പ്യൂട്ടര്‍ ലഭിക്കുന്നത്. എങ്ങനെയാണ് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം എന്നു മനസിലാക്കാനാണ് ആദ്യം ശ്രമിച്ചത്. പിന്നീട് പ്രോഗ്രാമുകളെ കുറിച്ച് മനസിലാക്കി. എങ്ങനെ പ്രോഗ്രാം എഴുതാമെന്നായിരുന്നു അടുത്ത ചിന്ത'

 

 

#27

#27

ഫേസ് ബുക് എങ്ങനെ ആരംഭിച്ചു എന്നതിനെ കുറിച്ച് വിശദമായി പറഞ്ഞാല്‍ അത് അലോസരപ്പെടുത്തും. കാരണം ആറുവര്‍ഷം എടുത്തു ശരിക്കും ഇത് ഡവലപ് ചെയ്യാന്‍

 

 

#28

#28

' ഫേസ്ബുക്കിന്‍െ യദാര്‍ഥ ഉദ്ദേശം മറ്റുള്ളവരെ കുറിച്ച് നമ്മള്‍ അറിയുക എന്നതല്ല, മറിച്ച് ഓരോരുത്തര്‍ക്കും അവരെ കുറിച്ച് പറയാനുള്ളത് രേഖപ്പെടുത്തുക എന്നതാണ്.

 

 

#29

#29

'സുഹൃത്തുക്കളും ബന്ധുക്കളുമായി എപ്പോഴും കണക്റ്റഡാണ് എന്നതു മാത്രമല്ല, സ്വന്തമായി ഒരു വ്യക്തിത്വം രൂപപ്പെടുത്താനും ഫേസ്ബുക്കിലൂടെ സാധിക്കും.

 

 

#30

#30

അതിവേഗം വളരുക, വ്യവസ്ഥിതികളെ തകര്‍ക്കുക എന്നതാണ് ഫേസ് ബുക്കിന്റെ മുദ്രാവാക്യം.

 

 

#31

#31

' വെറുതെ ഒരു കമ്പനി സ്ഥാപിക്കുകയോ വരുമാനം നേടുക എന്നതോ ആയിരുന്നില്ല എന്റെ ലക്ഷ്യം. മറിച്ച് ലോകത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നതാണ് ആഗ്രഹിച്ചത്.

 

 

#32

#32

2012-ല്‍ സുക്കര്‍ബര്‍ഗ് അന്നത്തെ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവിനൊപ്പം

#33

#33

2012-ല്‍ മാര്‍ക് സുക്കര്‍ബര്‍ഗ് മോസ്‌കോ സന്ദര്‍ശിച്ചപ്പോള്‍

#34

#34

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം സുക്കര്‍ബര്‍ഗ്‌

#35

#35

ഫേസ്ബുക്കിന്റെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ രൂപരേഖ സംബന്ധിച്ച് ഡിസൈനര്‍ ഫ്രങ്ക് ഖെറിയുമായി ചര്‍ച്ച നടത്തുന്നു.

 

#36

#36

ഫേസ്ബുക് ടീം വാള്‍മാര്‍ട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിച്ചപ്പോള്‍

#37

#37

ഫേസ്ബുക്കില്‍ ആദ്യമായി വാള്‍പോസ്റ്റ് സംവിധാനം ആരംഭിച്ചപ്പോള്‍, അത് പരീക്ഷിക്കുന്ന സുക്കര്‍ബര്‍ഗ്.

#38

#38

സുക്കര്‍ബര്‍ഗിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ

#39

#39

ഭാര്യ പ്രസില്ല ചാനിനൊപ്പം ഒഴിവു ദിനം ആഘോഷിക്കുന്നു

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X