ഫേസ്ബുക്കിന്റെ സഹായത്തോടെ മോഷ്ടിക്കപ്പെട്ട നവജാത ശിശുവിനെ കണ്ടെത്തി

Posted By:

സോഷ്യല്‍ മീഡിയ നമ്മുടെ നിത്യജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസം കാനഡയിലുണ്ടായ സംഭവം.

ജനിച്ച് മണിക്കൂറുകള്‍ക്കകം ക്യൂബെക്കിലെ ഒരു ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കാണാതായി. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ ഒരു യുവതി കുഞ്ഞിനെ തട്ടികൊണ്ടുപോകുകയായിരുന്നു.

ഫേസ്ബുക്കിന്റെ സഹായത്തോടെ മോഷ്ടിക്കപ്പെട്ട നവജാത ശിശുവിനെ കണ്ടെത്തി

സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യം

കുഞ്ഞിനെ നീല നിറത്തിലുള്ള തുണിയില്‍ പൊതിഞ്ഞ് സ്ത്രീ കടത്തിക്കൊണ്ടു പോകുന്നത് ആശുപത്രിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിയുകയും ചെയ്തു.

സംഭവം നടന്ന ഉടന്‍ കുഞ്ഞിന്റെ അമ്മ ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതിനു പിന്നാലെ പോലീസ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളും ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു.

കുഞ്ഞിനെയും കൊണ്ട് സ്ത്രീ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞതോടെ ഫേസ്ബുക്കില്‍ എല്ലാവരും ഇത് ഷെയര്‍ ചെയ്യാന്‍ തുടങ്ങി.

സംഭവം അറിച്ച നാല് യുവാക്കള്‍ മോഷ്ടാവിനെ തെരയാന്‍ തന്നെ തീരുമാനിച്ചു. തുടര്‍ന്ന് അവര്‍ ഫേസ്ബുക്കില്‍ പോലീസ് ഷെയര്‍ ചെയ്ത മോഷ്ടാവിന്റെ ചിത്രങ്ങള്‍ ഒരിക്കല്‍ കൂടി പരിശോധിച്ചു.

അപ്പോഴാണ് അതില്‍ ഒരാളുടെ അയല്‍വാസിയായിരുന്ന യുവതിയാണ് കുഞ്ഞിനെ കടത്തിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് സ്ത്രീ നാലുപേരും സ്ത്രീയുടെ വീട്ടിലെത്തി കുഞ്ഞ് അവിടെ ഉണ്ടെന്ന് ഉറപ്പിച്ചു. പോലീസിന് വിവരവും നല്‍കി.

ഉടന്‍ സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ വീണ്ടെടുത്ത് മാതാവിന് മടക്കി നല്‍കി. മോഷ്ടിച്ച യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്തിനുവേണ്ടിയാണ് കുഞ്ഞിനെ മോഷ്ടിച്ചതെന്ന് വ്യക്തമായിട്ടില്ല.

ചാര്‍ലിന്‍ പ്ലാന്റ്, മാര്‍ക് ആന്റര്‍ കോട്, ഷെറില്‍ ബെര്‍ഗോണ്‍, മെലിസ ബെര്‍ഗോണ്‍ എന്നിവരാണ് കുഞ്ഞിനെ വീണ്ടെടുക്കുന്നതിന് സഹായിച്ച യുവാക്കള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot