നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് കാണിക്കുന്ന ഹാഷ്‌ടാഗ് ഫേസ്ബുക്ക് തടഞ്ഞു
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് ഹാഷ്‌ടാഗ് തിരയുന്നതിൽ നിന്ന് ഫേസ്ബുക്ക് ഉപയോക്താക്കളെ വിലക്കി. '#ResignModi' സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരുപാട് തരംഗങ്ങൾ സൃഷ്ട്ടിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട സെർച്ച് ഫലങ്ങൾ താൽക്കാലികമായി തടഞ്ഞു. രാജ്യത്ത് ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നടക്കുന്നത് ഒരു അപകടസൂചന തന്നെയാണ് എന്ന കാര്യത്തിൽ തെല്ലും സംശയം വേണ്ട. ഇന്ത്യയിലെ നിലവിലെ കൊറോണ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാറിന് സംഭവിച്ച ഗുരുതരമായ വീഴ്ച്ചയെ വിമർശിച്ച ട്വിറ്ററിലെ നിരവധി പോസ്റ്റുകൾ ഇല്ലാതാക്കാൻ കേന്ദ്രം തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണിത് സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ അത് അബദ്ധത്തിൽ പറ്റിയതാണെന്നാണ് ഈ സോഷ്യൽ മീഡിയ ചാനൽ പറയുന്നത്.

ഈ ഹാഷ്ടാഗ് എന്തുകൂടുതലായി ഉപയോഗിക്കപ്പെട്ടു ? എന്തിന് ?
ഇതുവരെ ഇന്ത്യയിൽ 204,832 ആളുകളാണ് കൊറോണ കാരണം മരണമടഞ്ഞത്. കേന്ദ്രസർക്കാരിന്റെ അനാസ്ഥമൂലമാണ് മരണങ്ങൾ വർധിച്ചത് എന്ന വിമർശനങ്ങൾ ഉയർന്നു വന്നു. രണ്ടാം തരംഗം കോവിഡ് രാജ്യത്തെ പിടിച്ചുലച്ചപ്പോൾ നിരവധിയാളുകൾ രോഗികളായി മാറിക്കഴിഞ്ഞു. വേണ്ടത്ര കരുതലും, ആശുപത്രികളിൽ ആവശ്യമായ ഓക്‌സിജനും മറ്റ് സാമഗ്രികളും ഇല്ലാത്തതാണ് പ്രധാനമായി ഇവിടെ രോഗികളുടെ മരണങ്ങൾക്ക് കാരണമായിരിക്കുന്നത്.

ഏതാനും മണിക്കൂറുകൾ ഫേസ്ബുക്കിലെ ഹാഷ്‌ടാഗുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും ആളുകൾക്ക് കാണാൻ കഴിഞ്ഞില്ലെന്നാണ് വെളിപ്പെടുത്തൽ. ഒരേ ഹാഷ്‌ടാഗ് ഉള്ള പോസ്റ്റുകൾ ട്വിറ്ററിൽ ദൃശ്യമായിരുന്നു. ഈ ഹാഷ്‌ടാഗിനായുള്ള സെർച്ച്, കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ പോസ്റ്റുകൾ താൽക്കാലികമായി മറച്ചുവെച്ചതായി സൂചിപ്പിക്കുന്ന ഒരു പോപ്പ്-അപ്പ് ഫേസ്ബുക്ക് പ്രദർശിപ്പിച്ചിരുന്നു. "കമ്മ്യൂണിറ്റി സേഫ്" എന്നതായിരുന്നു അതിൽ നൽകിയിരുന്ന വാചകം. എന്നാൽ, ഇത് ഇപ്പോൾ പുനഃസ്ഥാപിക്കുകയും ഹാഷ്‌ടാഗുകളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സെർച്ച് ചെയ്യുവാനും കഴിയും. ടെക്ക്രഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്ക് ഇത് ഒരു തെറ്റാണെന്നും ഇന്ത്യൻ ഗവൺമെന്റിന്റെ ഉത്തരവിന് അംഗീകാരം നൽകാനാവില്ലെന്നും പറയുകയുണ്ടായി. എന്നാൽ, ഈ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നിലവിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കെ, നിലവിലുള്ള കോവിഡ്-19 പാൻഡെമിക്കിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മോശമായി സംസാരിക്കുന്ന പോസ്റ്റുകൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കംചെയ്യാൻ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ കമ്പനികളോട് ഇന്ത്യ അടുത്തിടെ ഉത്തരവിട്ടു. രേവന്ത് റെഡ്ഡി (പാർലമെന്റ് അംഗം), മൊളോയ് ഘട്ടക് (പശ്ചിമ ബംഗാളിലെ മന്ത്രി), വിനീത് കുമാർ സിംഗ് (നടൻ) ചലച്ചിത്ര പ്രവർത്തകരായ വിനോദ് കപ്രി എന്നിവരുടെ ട്വിറ്റർ പേജിൽ നിന്നുള്ള നൂറുകണക്കിന് പോസ്റ്റുകൾ ഇല്ലാതാക്കാൻ ഈ ഉത്തരവ് കാരണമായി. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ അത്തരം പോസ്റ്റുകളിൽ നിന്ന് ആളുകളെ അകറ്റി നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ പ്രവർത്തിക്കുന്നു ?
രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ സർക്കാരിൻറെ സ്വാധീനത്തെക്കുറിച്ച് ഇത് ആശങ്ക ഉയർത്തുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിതി ഇപ്പോൾ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആളുകളെ വേണ്ടരീതിയിൽ സംരക്ഷിച്ചില്ല, എന്ന് മാത്രമല്ല ഈ സമയത്ത് കേന്ദ്രത്തിൻറെ നിലപാടിനെതിരെ പ്രതിഷേധിക്കുവാൻ ആളുകൾ ഈ ഹാഷ്ടാഗ് കൂടുതൽ ഉപയോഗിക്കുകയാണുണ്ടായത്.


Click it and Unblock the Notifications








