ഫെയ്‌സ്ബുക്ക് ആപ്പിള്‍ ജീവനക്കാരുമായി ചേര്‍ന്ന് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍

By Super
|
ഫെയ്‌സ്ബുക്ക് ആപ്പിള്‍ ജീവനക്കാരുമായി ചേര്‍ന്ന് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍

ഫെയ്‌സ്ബുക്ക് സ്മാര്‍ട്‌ഫോണ്‍ എത്തുന്നത് ആപ്പിളിലെ മുന്‍ ജീവനക്കാരുടെ പിന്തുണയോടെയെന്ന് റിപ്പോര്‍ട്ട്. ഇതിന് മുമ്പും ഫെയ്‌സ്ബുക്ക് സ്മാര്‍ട്‌ഫോണിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ക്ക് പുറമെ ആപ്പിളിലെ ആറ് മുന്‍ ജീവനക്കാരും ഈ ഉദ്യമത്തിന് പങ്കാളികളാകുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആപ്പിള്‍ ജീവനക്കാരെ ഫെയ്‌സ്ബുക്ക് നിയമിച്ചതായാണ് വാര്‍ത്ത. ഇവരെ കൂടാതെ ഈ പ്രോജക്റ്റിലേക്ക് മറ്റ് എഞ്ചിനീയര്‍മാരെയും കമ്പനി നിയമിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിനായി ഫോണുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ജീവനക്കാര്‍ മുമ്പ് ഐഫോണ്‍, ഐപാഡ് എന്നിവയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായവരാണത്രെ.

 

ബഫി എന്നാണ് ഫെയ്‌സ്ബുക്ക് സ്മാര്‍ട്‌ഫോണ്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. ആന്‍ഡ്രോയിഡിന്റെ ചില മാറ്റങ്ങള്‍ വരുത്തിയ പതിപ്പാണ് ഈ ഉത്പന്നത്തില്‍ ഉള്‍പ്പെടുക. ഓഹരി രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഫെയ്‌സ്ബുക്ക് മൊബൈല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതാണ്. ഐപിഒയായിരുന്നു ഏറെ കാലം ഫെയ്‌സ്ബുക്കിനെ സംബന്ധിക്കുന്ന ചൂടുള്ള ചര്‍ച്ച.

ഐപിഒയ്‌ക്കൊപ്പം വരുമാന സമ്പാദനത്തിനായി കൂടുതല്‍ മെച്ചപ്പെട്ട മേഖലകളിലേക്ക് കൂടി എത്തിപ്പെടാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. ഇപ്പോഴത്തെ ഒരു പ്രധാന പ്രവണത മൊബൈല്‍ ഫോണ്‍ രംഗമാണ്. ഒരു മൊബൈല്‍ ആപ്ലിക്കേഷനെന്നതിന് ഉപരി ഫെയ്‌സ്ബുക്കിന് മൊബൈല്‍ മേഖലയില്‍ ഇനിയും മികച്ചത് ചെയ്യാനുണ്ടെന്ന വിശ്വാസമാണ് കമ്പനിയെ നയിക്കുന്നത്.

''അടുത്ത ഭാവിയില്‍ തന്നെ ഒരു മൊബൈല്‍ ഫോണ്‍ നിര്‍മ്മിച്ചിട്ടില്ലെങ്കില്‍ ഫെയ്‌സ്ബുക്ക് മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലെ ഒരു വെറും ആപ്ലിക്കേഷനായി ഒതുങ്ങിക്കൂടുമെന്നാണ് മാര്‍ക്കി(മാര്‍ക്ക് സുക്കര്‍ബര്‍ഗ്)ന്റെ ആശങ്ക'' ഒരു ഫെയ്‌സ്ബുക്ക് ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.

ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനില്ലാത്ത സ്മാര്‍ട്‌ഫോണുകളോ മൊബൈലുകളോ ഇപ്പോള്‍ ഇറങ്ങാറില്ലെന്ന് പറയാം. അത്രയ്ക്കും സ്വീകാര്യതയാണ് ഫെയ്‌സ്ബുക്കിന് ലഭിച്ചുവരുന്നത്. ഒരു ആപ്ലിക്കേഷനെന്നതിലുപരി മൊബൈല്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ചും ഫെയ്‌സ്ബുക്ക് ഫോണുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. വോഡഫോണ്‍ ഫെയ്‌സ്ബുക്ക് ഫോണായ ബ്ലൂ 555 ആണ് ഇതിനൊരുദാഹരണം ആണ്. ഒരു സ്മാര്‍ട്‌ഫോണെന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൗകര്യം പ്രത്യേകം ഉള്‍പ്പെടുത്തി എത്തിയ ഫോണാണിത്. എങ്കിലും ഇതിന് കാര്യമായ വിജയം കാണാനായില്ല

ബഫി പ്രോജക്റ്റിലൂടെ ഇത്തരത്തില്‍ മറ്റേതെങ്കിലും കമ്പനികളുമായി സഹകരിച്ച് സ്മാര്‍ട്‌ഫോണ്‍ ഇറക്കാനായിരിക്കില്ല ഒരു പക്ഷെ ഫെയ്‌സ്ബുക്കിന്റെ ശ്രമം. ആപ്പിള്‍ പോലെ, സാംസംഗ് പോലെ ഒരു മൊബൈല്‍ നിര്‍മ്മാണ കമ്പനിയായി അറിയപ്പെടാനാകും കമ്പനി പദ്ധതിയിടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X