ഫേസ്ബുക് ആദ്യമായി ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുന്നു

Posted By:

പ്രശസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക് ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുന്നു. അതും ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു സ്റ്റാര്‍ട്പിനെ. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ നിര്‍മിക്കുന്ന, ബാംഗ്ലൂര്‍ ആസ്ഥാനമായ ലിറ്റില്‍ ഐ ലാബ്‌സ് എന്ന കമ്പനിയാണ് ഫേസ്ബുക് ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക് ആദ്യമായി ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുന്നു

എത്ര രൂപയ്ക്കാണ് ഏറ്റെടുക്കല്‍ എന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒന്നരക്കോടി ഡോളറില്‍ കുറയാത്ത സംഖ്യക്കാണ് ഇടപാട് എന്നാണ് അറിയുന്നത്. ഫേസ്ബുക് മൊബൈല്‍ ടെക്‌നോളജി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍ എന്നാണ് കരുതുന്നത്.

ഏറ്റെടുക്കലിനെ തുടര്‍ന്ന് ലിറ്റില്‍ ഐ ലാബ്‌സ് ടീം ഉടന്‍തന്നെ ബാംഗ്ലൂരില്‍ നിന്ന് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍കിലെ ഫേസ്ബുക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കു പ്രവര്‍ത്തനം മാറ്റും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot