വാര്‍ത്താ മാധ്യമമാകാന്‍ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുമായി ഫേസ്ബുക്ക്...!

Written By:

സോഷ്യല്‍ മീഡിയ എന്ന നിലയില്‍ നിന്നും വാര്‍ത്താ മാധ്യമം എന്ന നിലയിലും ഫേസ്ബുക്ക് പരിവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഫേസ്ബുക്ക് ഔദ്യോഗികമായി ആരംഭിച്ചു.

വാര്‍ത്താ മാധ്യമമാകാന്‍ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുമായി ഫേസ്ബുക്ക്..!

വാര്‍ത്താ മാധ്യമങ്ങള്‍ക്കും, പരസ്യരംഗത്തുളളവര്‍ക്കും ന്യൂസ് ഫീഡും വിഡിയോകളും ഷെയര്‍ ചെയ്യാനുള്ള സംവിധാനമാണ് ഇത്. ന്യൂസ് ഫീഡില്‍ നിന്ന് തന്നെ വാര്‍ത്തകള്‍ അറിയാം എന്നതാണ് ഇതിന്റ പ്രത്യേകത.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

വാര്‍ത്താ മാധ്യമമാകാന്‍ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുമായി ഫേസ്ബുക്ക്..!

നിലവില്‍ ലിങ്ക് ഷെയര്‍ ചെയ്യാന്‍ മാത്രമാണ് ഫേസ്ബുക്കില്‍ സംവിധാനമുള്ളത്. കൂടുതല്‍ ഉപയോക്താക്കളെ കിട്ടുന്നതില്‍ ഉപരി ഫേസ് ബുക്കിന് ഇതുവഴി കൂടുതല്‍ വരുമാനം ലഭിക്കും. ആദ്യഘട്ടത്തില്‍ ആപ്പിള്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഇത് ലഭിക്കുക.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

വാര്‍ത്താ മാധ്യമമാകാന്‍ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളുമായി ഫേസ്ബുക്ക്..!

ന്യൂയോര്‍ക്ക് ടൈംസ്, ബസ്ഫീഡ്, നാഷണല്‍ ജിയോഗ്രഫിക് എന്നിവയാണ് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിലൂടെ ഫേസ്ബുക്ക് തുടക്കത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നാണ് അമേരിക്ക പോലുള്ള രാജ്യത്തെ ജനങ്ങളില്‍ 40 ശതമാനത്തില്‍ ഏറെയും വാര്‍ത്തകള്‍ അറിയുന്നത് എന്ന റിപ്പോര്‍ട്ടാണ് ഇത്തരം ഒരു ആശയത്തിലേക്ക് ഫേസ്ബുക്കിനെ നയിച്ചത്.

Read more about:
English summary
Facebook 'Instant Articles' Arrive on iOS.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot