എളുപ്പത്തില്‍ മനസ്സിലാകുന്ന സ്വകാര്യതാ നയവുമായി ഫേസ്ബുക്ക്....!

ഫേസ്ബുക്കിന്റെ സ്വകാര്യതാ നയങ്ങള്‍ കടുപ്പമേറിയതാണും വായിച്ചാല്‍ മനസ്സിലാകാത്തതുമാണ് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ സ്വകാര്യതാ നയം ഫേസ്ബുക്ക് അവതരിപ്പിച്ചു. അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന വിവാദം ശക്തിപ്രാപിച്ചതോടെയാണ് പുതിയ സ്വകാര്യതാനയം ഫേസ്ബുക്ക് അവതരിപ്പിച്ചത്. 9000-ത്തിലേറെ വാക്കുകളില്‍ കടിച്ചാല്‍ പൊട്ടാത്ത ഭാഷയിലായിരുന്നു ഫേസ്ബുക്കിന്റെ മുന്‍ സ്വകാര്യതാ നയം പ്രസിദ്ധപ്പെടുത്തിയിരുന്നത്.

പുതിയ സ്വകാര്യതാ നയം മൂന്നിലൊന്നായി ചുരുക്കി 2700 വാക്കുകളില്‍ ലളിതമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ മറ്റുള്ളവര്‍ക്ക് നമ്മുടെ എന്തൊക്കെ വിവരങ്ങളാണ് കാണാന്‍ സാധിക്കുകയെന്നും ആളുകള്‍ക്ക് നമ്മോട് എങ്ങനെയാണ് ആശയവിനിമയം നടത്താനാകുകയെന്നും വ്യക്തമാക്കുന്ന പ്രൈവസി ബേസിക്‌സ് എന്ന ഇന്ററാക്ടീവ് പ്രസന്റേഷനും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

എളുപ്പത്തില്‍ മനസ്സിലാകുന്ന സ്വകാര്യതാ നയവുമായി ഫേസ്ബുക്ക്....!

ഫേസ്ബുക്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശേഖരിക്കുന്ന വിവരങ്ങള്‍, അക്കൗണ്ട് ഓതന്റിക്കേഷന്‍ വിവരങ്ങള്‍, ബില്ലിങ്, ഷിപ്പിങ്, കോണ്‍ടാക്റ്റ് വിവരങ്ങള്‍ എന്നിവ ഫേസ്ബുക്ക് ശേഖരിക്കുന്നതിനെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും ലളിതമായി മനസ്സിലാക്കാന്‍ പുതിയ സ്വകാര്യനയത്തില്‍ സാധിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ ക്യാമ്പെയിനുകളും വിപണനവും നടക്കുന്ന സൈബര്‍ സ്ഥലമാണ് 135 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്ക്.

ഉപയോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളെ കുറിച്ചും അവയുടെ പരസ്യത്തിനായുള്ള ഉപയോഗത്തെ കുറിച്ചും എളുപ്പത്തില്‍ മനസ്സിലാക്കാമെന്നതാണ് പുതിയ സ്വകാര്യതാ നയത്തിന്റെ പ്രത്യേകത. ചിത്രങ്ങളുടെ സഹായത്തോടെ കാര്യങ്ങള്‍ ലളിതമായി വിവരിക്കുന്നതാണ് പുതിയ പോളിസി, കൂടാതെ പ്രധാന വിവരങ്ങള്‍ ബുള്ളറ്റുകളായും നല്‍കിയിരിക്കുന്നു.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot