ഫേസ്ബുക്കില്‍ ഇനി സുഹൃത്തിനോട് റിലേഷന്‍ഷിപ് സ്റ്റാറ്റസ് ചോദിക്കാം

Posted By:

സുഹൃത്തുക്കളുടെ റിലേഷന്‍ഷിപ് സ്റ്റാറ്റസ് ചോദിക്കാനുള്ള 'ആസ്‌ക്' ബട്ടണ്‍ ഫേസ്ബുക് അവതരിപ്പിച്ചു. ഇതുവഴി ഏതെങ്കിലും വ്യക്തി പ്രൊഫൈലില്‍ റിലേഷന്‍ഷിപ് സ്റ്റാറ്റസ് കൊടുത്തിട്ടില്ലെങ്കില്‍ അവിടെ ആസ്‌ക് ബട്ടണ്‍ പ്രത്യക്ഷപ്പെടും. മറ്റുള്ളവര്‍ക്ക് അതില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ സ്റ്റാറ്റസ് ചോദിക്കാനും കഴിയും.

ഫേസ്ബുക്കില്‍ ഇനി സുഹൃത്തിനോട് റിലേഷന്‍ഷിപ് സ്റ്റാറ്റസ് ചോദിക്കാം

എന്നാല്‍ മറുപടി പരസ്യമായി അറിയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അതിനുള്ള പ്രൈവസി സംവിധാനവും ഇതിലുണ്ട്. നേരത്തെ 'എംപ്ലോയര്‍, ഫോണ്‍ നമ്പര്‍, ഹോം ടൗണ്‍ തുടങ്ങിയ വിവരങ്ങള്‍ അറിയുന്നതിന് ഫേസ്ബുക് ആസ്‌ക് ബട്ടണ്‍ അവതരിപ്പിച്ചിരുന്നു.

നിലവില്‍ യു.എസില്‍ ആണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിച്ചിട്ടുള്ളത്. താമസിയാതെ യു.കെയിലും എത്തും. ഈ വര്‍ഷം ആദ്യം നിങ്ങള്‍ ആരെങ്കിലുമായി പ്രണയത്തിലാണോ എന്ന് വിലയിരുത്തുന്ന സംവിധാനവും അവതരിപ്പിച്ചിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot