മെസഞ്ചറില്‍ വീഡിയോ കോളിങ് സവിശേഷത ആയി...!

Written By:

ഇനി മെസഞ്ചര്‍ ചാറ്റിങിന് വേണ്ടി മാത്രമല്ല വീഡിയോ കോളിങിന് കൂടി ഉപയോഗിക്കാവുന്നതാണ്. ചാറ്റ് ബോക്‌സിന്റെ മുകളില്‍ വലതുഭാഗത്തെ വീഡിയോ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ സുഹൃത്തുക്കളെ നേരില്‍ കണ്ടു കൊണ്ട് നിങ്ങള്‍ക്ക് സംസാരിക്കാവുന്നതാണ്.

മെസഞ്ചറില്‍ വീഡിയോ കോളിങ് സവിശേഷത ആയി...!

ഗൂഗിള്‍ ഹാങ്ഔട്ട്, സ്‌കൈപ്, വിചാറ്റ് , ലൈന്‍ തുടങ്ങിയ ആപ്ലിക്കേഷനുകളെ വെല്ലുവിളിച്ചാണ് മെസഞ്ചറില്‍ വീഡിയോ കോളിങ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

മെസഞ്ചറില്‍ വീഡിയോ കോളിങ് സവിശേഷത ആയി...!

ഐഒഎസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും തിരിച്ചും വീഡിയോ കോളിംഗ് ചെയ്യാന്‍ മെസഞ്ചറില്‍ സാധിക്കും. ക്രൊയേഷ്യ, ഡന്മാര്‍ക്ക്, ബെല്‍ജിയം, ബ്രിട്ടണ്‍ , കാനഡ, ഫ്രാന്‍സ്, ഗ്രീസ്, ഐര്‍ലന്‍ഡ്, ലാവോസ്, ലിത്വാനിയ, മെക്‌സിക്കോ, നൈജീരിയ, നോര്‍വേ, ഒമാന്‍, പോളണ്ട്, പോര്‍ചുഗല്‍, യുഎസ്എ, ഉറുഗ്വെ എന്നീ രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമായി കഴിഞ്ഞു.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ...!

മെസഞ്ചറില്‍ വീഡിയോ കോളിങ് സവിശേഷത ആയി...!

മറ്റ് രാജ്യങ്ങളില്‍ അടുത്ത മാസം മുതല്‍ ലഭ്യമാകും. ഫേസ്ബുക്കിന്റെ വെബ്‌പേജില്‍ വീഡിയോ കോള്‍ സേവനം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്.

English summary
Facebook is Introducing Video Calling in Messenger to Take on Skype and Others.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot