ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങള്‍ ഒരു മണിക്കൂറിനുളളില്‍ അപ്രത്യക്ഷമാക്കാം!

Written By:

വാട്ട്‌സാപ്പ് പോലെ തന്നെയാണ് ഫേസ്ബുക്ക് മെസഞ്ചറും എല്ലാവരും ഉപയോഗിക്കുന്നത്. വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും ഇല്ല. ഒട്ടനേകം സവിശേഷതകളാണ് വാട്ട്‌സാപ്പില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങള്‍ ഒരു മണിക്കൂറില്‍ അപ്രത്യക്ഷമാക്കാം!

എന്നാല്‍ അതു പോലെ തന്നെ ഫേസ്ബുക്ക് മെസഞ്ചറും ഉപയോഗിക്കുന്നത് ദശലക്ഷം ഉപഭോക്താക്കളാണ്. ഫേസ്ബുക്ക് ഇപ്പോള്‍ പുതിയൊരു അപ്‌ഡേറ്റുമായി എത്താന്‍ ലക്ഷ്യമിടുന്നു. അതായത് നിങ്ങള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ അയക്കുന്ന മെസേജുകള്‍ ഒരു മണിക്കൂറിനുളളില്‍ തന്നെ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകുന്നതാണ്.

വാട്ട്‌സാപ്പിന്റെ ഏറ്റവും അടുത്ത എതിരാളിയാണ് സ്‌നാപ്ചാറ്റ്. സ്‌നാപ്ചാറ്റിലാണ് ഈ സവിശേഷത ആദ്യം വന്നത്. ഇതിനു സമാനമായ രീതിയിലാണ് ഫേസ്ബുക്ക് പിന്തുടരുന്നത്.

ഫേസ്ബുക്കില്‍ വരുന്ന ഈ പുതിയ സവിശേഷതയെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഈ സേവനം ആരംഭത്തില്‍ ഫ്രാന്‍സിലെ ഉപഭോക്താക്കള്‍ക്കാകും ലഭിക്കുന്നത്. കൂടാതെ ഐഒഎസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുമാണ് ലഭിക്കുന്നത്.

#2

ഇപ്പോള്‍ സ്‌നാപ്ചാറ്റിന് 100 മില്ല്യന്‍ ഉപഭോക്താക്കളാണുളളത്. ഏകദേശം ആറു ബില്ല്യന്‍ വീഡിയോകള്‍ ഫോട്ടോ വ്യൂസ് സ്‌നാപ്ചാറ്റിലുണ്ട്. ഫ്രാന്‍സില്‍ ഫേസ്ബുക്കിന്റെ ഈ സേവനം ലഭ്യമായിത്തുടങ്ങി.

#3

മെസഞ്ചറില്‍ പുതുതായി എത്തുന്ന ഹവര്‍ ഗ്ലാസ് (Hour Glass) എന്ന ചിഹ്നത്തില്‍ ടാപ്പ് ചെയ്താല്‍ മെസേജുകള്‍ സ്വയം അപ്രത്യക്ഷമാകു. ഇങ്ങനെ അപ്രത്യക്ഷമാകുന്ന മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കാം.

#4

മെസഞ്ചറിന് നിലവില്‍ 700 മില്ല്യന്‍ ഉപഭോക്താക്കളാണുളളത്. 2012 ഡിസംബറില്‍ ഫേസ്ബുക്കിലൂടെ ഫോട്ടോകള്‍ വീഡിയോകള്‍ എന്നിവ അയച്ചു കഴിഞ്ഞാന്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ അപ്രത്യക്ഷമാകുന്ന പോക്ക് (Poke) എന്ന ആപ്പാണ് ഫേസ്ബുക്ക് പുറത്തിറക്കിയിരുന്നത്. എന്നാല്‍ 2014ല്‍ ഫേസ്ബുക്ക് ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

#5

അതിനു ശേഷം സ്ലിങ്ങ് ഷോട്ട് (Slingshot) എന്ന ആപ്പു പുറത്തിറക്കി മണിക്കൂറുകള്‍ക്കുളളില്‍ പിന്‍വലിക്കുകയും ചെയ്തു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook's message expiration feature can be enabled from a dedicated "Disappearing Messages" tab on a contact's page in the Messenger app, according to the screenshots.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot