Just In
- 9 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 12 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 14 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 14 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഫേസ്ബുക്കിന്റെ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ 'ലാസോ' പ്രവർത്തനം അവസാനിപ്പിക്കുന്നു
ഒന്നര വർഷം മുമ്പ് അവതരിപ്പിച്ച ടിക് ടോക്ക് പോലുള്ള ഒരു ആപ്ലിക്കേഷനായ 'ലാസോ' യുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചു. ജൂലൈ 10 മുതൽ ഈ പ്ലാറ്റ്ഫോം ഷട്ട്ഡൗൺ ചെയ്യുമെന്ന് കമ്പനി ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കളെ അറിയിച്ചു. അപ്ലിക്കേഷനിലെ ഈ സന്ദേശം ഉപയോക്താക്കൾക്ക് അപ്ലിക്കേഷൻ ഉപയോഗിച്ചതിന് നന്ദി പറയുകയും അതിൽ നിന്ന് അവരുടെ വീഡിയോകൾ ഡൗൺലോഡ് ചെയ്യ്ത് സൂക്ഷിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യ്തു.
ലാസോ 2018 ലാണ് അവതരിപ്പിച്ചത്. ഇത് ടിക്ക് ടോക്കിന്റെ എതിരാളി ആയിട്ടായിരുന്നു കണ്ടിരുന്നത്. ട്രെൻഡുകൾ സൃഷ്ടിക്കുന്നതിന് ഹാഷ്‌ടാഗുകൾ ഉൾപ്പെടുത്തി 15 സെക്കൻഡ് വീഡിയോകൾ ഷൂട്ട് ചെയ്യാനും ആ വീഡിയോയുടെ പശ്ചാത്തലത്തിൽ സംഗീതം പ്ലേ ചെയ്യാനും ഈ അപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഏതാണ്ട് ടിക്ക് ടോക്ക് പോലെതന്നെയായിരുന്നു ഇതിന്റെ പ്രവർത്തനവും മറ്റും. ലാസോ മിക്ക രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടില്ല.
അത് യുണൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്), കൊളംബിയ, മെക്സിക്കോ, അർജന്റീന, ചിലി, പനാമ, കോസ്റ്റാറിക്ക, എൽ സാൽവഡോർ, പനാമ, മറ്റ് ചില രാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്നുള്ളു. ഒടുവിൽ ഇത് ഇന്ത്യയിൽ എത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും ടിക് ടോക്കിനോടുള്ള രാജ്യത്തെ ജനപ്രീതി കാരണം ഇതിൻറെ ലോഞ്ച് നടന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ വർഷം ബ്രസീലിൽ അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം റീലുകളിൽ ഫേസ്ബുക്ക് ഇനി ശ്രദ്ധ കേന്ദ്രികരിക്കും എന്നതിന്റെ സൂചനയാണ് ലാസോ ഷട്ട്ഡൗൺ ചെയ്യുന്നതിന് പിന്നിൽ.
ഈ പ്ലാറ്റ്ഫോം കഴിഞ്ഞ മാസം ഫ്രാൻസിലും ജർമ്മനിയിലും ലഭ്യമാവുകയും, 15 സെക്കൻഡ് വീഡിയോ ഫോർമാറ്റുമായിട്ടായിരുന്നു ലാസോ അവതരിപ്പിക്കപ്പെട്ടത്. ബ്രസീലിലെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികാരണങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനി പുതിയ സവിശേഷതകളും റീലിലേക്ക് ചേർത്തു. ദൈർഘ്യമേറിയ വീഡിയോകൾ അനുവദിച്ചുകൊണ്ട് പ്രധാനമായും ലംബ (വെർട്ടിക്കൽ) ഫോർമാറ്റിലൂടെ യൂട്യൂബിനെ വെല്ലുവിളിക്കുന്ന ഐജിടിവി അപ്ലിക്കേഷനും ഇൻസ്റ്റാഗ്രാമിലുണ്ട്.
ഗൂഗിൾ പ്ലേ അനുസരിച്ച്, ലാസോ 5 ദശലക്ഷത്തിലധികം തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പ് ഇംഗ്ലീഷ്, ഹിന്ദി, പോർച്ചുഗീസ്, സ്പാനിഷ്, തായ് ഭാഷകളിൽ ലഭ്യമാണ്. മെക്‌സിക്കോയിലെ ആൻഡ്രോയിഡിൽ ജൂൺ 1 വരെ ലാസോയിൽ പ്രതിദിനം 80,000-ൽ താഴെ സജീവ ഉപയോക്താക്കളുണ്ടെന്ന് അനലിറ്റിക്‌സ് സ്ഥാപനമായ ആപ്പ് ആനി അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് ഹോബി
ലാസോയുടെ ഐഒഎസ് അപ്ലിക്കേഷന്റെ ഉപയോക്താക്കൾ വളരെ കുറവായതിനാൽ അപ്ലിക്കേഷൻ ആനിക്ക് ഐഒഎസ് ഉപയോക്താക്കളുടെ കണക്ക് ട്രാക്കുചെയ്യാനായില്ല. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ പ്രോജക്റ്റുകൾ ഡോക്യുമെന്റ് ചെയ്യാൻ അനുവദിക്കുന്ന 'ഹോബി' എന്ന ആപ്ലിക്കേഷനും ഷട്ട്ഡൗൺ ചെയ്യുന്നതായി ഫേസ്ബുക്ക് അറിയിച്ചു. അദ്വിതീയവും പരീക്ഷണാത്മകവുമായ ഉപകരണങ്ങൾ നിർമ്മിക്കാൻ ഡവലപ്പർമാരെ ചുമതലപ്പെടുത്തിയിരിക്കുന്ന ഫേസ്ബുക്കിന്റെ ഒരു വർഷം പഴക്കമുള്ള പുതിയ ഉൽപ്പന്ന പരീക്ഷണ (എൻപിഇ) വിഭാഗം അതിന്റെ നാലാമത്തെ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു.
ഹോബി എന്ന് വിളിക്കുന്ന ഈ പുതിയ ആപ്ലിക്കേഷൻ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉപയോക്താക്കളെ അവരുടെ വ്യക്തിഗത പ്രോജക്റ്റുകളുടെയോ ഹോബികളുടെയോ പുരോഗതിയെക്കുറിച്ച് രേഖപ്പെടുത്താനും ടാബുകൾ സൂക്ഷിക്കാനും അനുവദിക്കുന്നു. ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിൽ നിങ്ങൾക്ക് പുറത്തുനിന്നും ഷെയർ ചെയ്യുവാൻ കഴിയുന്ന ഒരു ഹൈലൈറ്റ് റീലിലേക്ക് ഹോബിക്ക് ഫോട്ടോകളെല്ലാം അവതരിപ്പിക്കുവാൻ കഴിയും. ഈ അപ്ലിക്കേഷന് വളരെ ചുരുങ്ങിയ ഇന്റർഫേസാണ് ഉള്ളത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470