പരിധികളില്ലാത്ത ആശയസംവാദത്തിന് റൂംസ് എത്തി...!

Written By:

ഇഷ്ടമുളള പേരില്‍ ലോകത്തെവിടെ നിന്നുമുള്ള ആളുകളുമായി താല്‍പര്യമുള്ള വിഷയങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ചര്‍ച്ച ചെയ്യുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ആപ്ലിക്കേഷനുമായി ഫേസ്ബുക്ക് രംഗത്ത് സജീവമായി. 'റൂംസ്' എന്നാണ് ഈ ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്.

സംവാദരംഗത്ത് സോഷ്യല്‍ മീഡിയയുടെ മറ്റൊരു കാല്‍വെപ്പായാണ് ഇത് കണക്കാക്കുന്നത്. പണ്ടുണ്ടായിരുന്ന മെസേജ് ബോര്‍ഡ്, ചാറ്റ് റൂം തുടങ്ങിയ ഓണ്‍ലൈന്‍ ഫോറങ്ങള്‍ക്ക് സമാനമായ ആപ്ലിക്കേഷനായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പഴയകാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആപ്ലിക്കേഷന്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ജോഷ് മില്ലര്‍ പറഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഫെയ്‌സ്ബുക്കിന്റെ ആപ് തന്നെയാണെങ്കിലും ഉപയോക്താവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി റൂംസിന് ബന്ധമില്ല. ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡുചെയ്ത് നേരിട്ട് സൈന്‍ഇന്‍ ചെയ്യാവുന്നതാണ്. ഇതിനായി പേരോ മറ്റ് ഔദ്യോഗിക സ്ഥിരീകരണമോ ആവശ്യമില്ല. വ്യത്യസ്ത വിഷയങ്ങള്‍ക്കായി വ്യത്യസ്ത റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

 

2

ആര്‍ക്കും സ്വന്തം താല്‍പര്യപ്രകാരം റൂം നിര്‍മിക്കുകയും ആളുകളെ ചേര്‍ക്കുകയും ചെയ്യാവുന്നതാണ്. മാത്രമല്ല ഒരാള്‍ സൃഷ്ടിച്ച റൂം അയാള്‍ക്ക് തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വാള്‍പേപ്പര്‍ നല്‍കുകയോ നിറം ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. വ്യത്യസ്ത റൂമുകളില്‍ വ്യത്യസ്ത പേരുകള്‍ ഉപയോഗിക്കുന്നതിനും ഫേസ്ബുക്കിന്റെ റൂംസില്‍ തടസ്സങ്ങളില്ല.

ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധമില്ലാത്തതിനാല്‍ ഉപയോക്താവിന്റെ പരിധി സുഹൃത്തുക്കളിലോ സുഹൃത്തുക്കളുടെ സുഹൃത്തുക്കളിലോ ഒതുങ്ങുന്നില്ല എന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത. ഫെയ്‌സ്ബുക്ക് ജീവിതത്തില്‍ അറിയാവുന്നവരെ പരസ്പരം ബന്ധിപ്പിക്കുന്നതാണെങ്കില്‍ പരിധികളില്ലാത്ത ആശയസംവാദമാണ് റൂംസില്‍ നടക്കുക.

ഏത് പേരും ഉപയോഗിക്കാമെന്നതിനാല്‍ ആശങ്കകളില്ലാതെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനുളള അവസരം റൂംസ് തുറന്നിടുന്നു.

 

3

ട്വിറ്റര്‍, സ്‌നാപ്ചാറ്റ് തുടങ്ങിയവയില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുകയാണ് പുതിയ ആപ്ലിക്കേഷന്റെ ഉദ്യമം. ട്വിറ്ററിലെ ചര്‍ച്ചകള്‍ ഉപയോഗ സൗഹൃദമാക്കാനായി പ്രവര്‍ത്തിച്ച മില്ലേര്‍സ് കമ്പനിയാണ് ഇതിന് പുറകില്‍.

ജനുവരിയില്‍ 1.5 കോടി ഡോളറിനാണ് ഈ കമ്പനിയെ ഫെയ്‌സ്ബുക്ക് വാങ്ങിയത്. ഓണ്‍ലൈന്‍ ഫോറങ്ങള്‍ നിലവിലുണ്ടെങ്കിലും സ്മാര്‍ട്ട്‌ഫോണില്‍ ഇങ്ങനെയൊരു ആപ് ആദ്യമാണെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്.

 

4

നിലവില്‍ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് റൂം ലഭ്യമാകുക. ആപ്ലിക്കേഷന്റെ ആന്‍ഡ്രോയ്ഡ്, ഡെസ്‌ക്ക്‌ടോപ്പ് വേര്‍ഷനുകള്‍ ഉടനെ തന്നെ ഇറക്കാനുളള തയ്യാറെപ്പിലാണ് ഫേസ്ബുക്ക്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot