കാണാതായ കുട്ടികളെ കണ്ടെത്തുന്നത് ഇനി ഫേസ്ബുക്കിലൂടെ....!

Written By:

കാണാതായ കുട്ടികളെ കണ്ടെത്താന്‍ ഫേസ്ബുക്ക് മുന്നിട്ട് ഇറങ്ങുന്നു. അമ്പര്‍ അലര്‍ട്ട് എന്ന പേരില്‍ അമേരിക്കയിലാണ് ഇത് ആദ്യമായി നിലവില്‍ വരിക. ഫേസ്ബുക്കിലെ അംഗങ്ങളെ ഉപയോഗിച്ച് കാണാതായ കുട്ടികളെ കണ്ടെത്താനും ബാല പീഡനം തടയാനുമാണ് ഈ നീക്കം.

അമേരിക്കന്‍ സെന്റര്‍ ഫോര്‍ മിസ്സിങ്, എക്‌സ്‌പ്ലോയിറ്റ് ചില്‍ഡ്രണിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ എത്തിക്കാനും ഈ അലര്‍ട്ട് സംവിധാനം ഉപയോഗിക്കും. കാണാതാകുന്ന കുട്ടികളുടെ വിവരങ്ങള്‍ കൈമാറുവാനും ഷെയര്‍ ചെയ്യാനും ഫേസ്ബുക്ക് ഉപയോക്താക്കള്‍ നിലവില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

കാണാതായ കുട്ടികളെ കണ്ടെത്തുന്നത് ഇനി ഫേസ്ബുക്കിലൂടെ....!

ഇത് വര്‍ദ്ധിപ്പിക്കുക എന്ന ഉദേശത്തോടെയാണ് പുതിയ അലര്‍ട്ട് അവതരിപ്പിക്കുന്നത്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ 11 വയസ്സുള്ള കുട്ടിയെ ഫേസ്ബുക്ക് വഴി കണ്ടെത്തിയത് അമേരിക്കയില്‍ വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.

English summary
Facebook launches Amber Alerts to help find missing children.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot