600ലേറെ ആപ്ലിക്കേഷനുകളുമായി ഫെയ്‌സ്ബുക്ക് ആപ് സെന്റര്‍

Posted By: Staff

600ലേറെ ആപ്ലിക്കേഷനുകളുമായി ഫെയ്‌സ്ബുക്ക് ആപ് സെന്റര്‍

വെബ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച ആപ് സെന്റര്‍ ലഭ്യമായിത്തുടങ്ങി. ഇന്നലെ മുതല്‍ യുഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ സ്റ്റോര്‍ ആക്‌സസ് ചെയ്യാനാകും. കഴിഞ്ഞ മാസമാണ് ഫെയ്‌സ്ബുക്ക് ഈ പുതിയ ആപ്ലിക്കേഷന്‍ സ്റ്റോര്‍ അവതരിപ്പിക്കുന്ന കാര്യം ആദ്യം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ വിവിധ തരം ആപ്ലിക്കേഷനുകള്‍ ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ പേരെ സൈറ്റിലേക്ക് ആകര്‍ഷിക്കാനും കൂടുതല്‍ സമയം ചെലവഴിക്കാനും ആപ്ലിക്കേഷന്‍ സ്‌റ്റോര്‍ വഴിയൊരുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ 600ലേറെ ആപ്ലിക്കേഷനുകള്‍ സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുമുണ്ട്. വെബ് ആപ്ലിക്കേഷനുകളും ഇതില്‍ പെടും.

ഫെയ്‌സ്ബുക്കില്‍ ഇതിന് മുമ്പും ഏറെ ആപ്ലിക്കേഷനുകള്‍ ഉണ്ടായിരുന്നെങ്കിലും അവയെ എല്ലാം ഒരു കുടക്കീഴിലാക്കി ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ അനുവദിക്കുന്നതിനാണ് ആപ്ലിക്കേഷന്‍ സ്റ്റോര്‍ തുറന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷനുകളില്‍ നിന്നും പുതിയ ആപ് സ്റ്റോര്‍ ആക്‌സസ് ചെയ്യാം. വിന്‍ഡോസ് ഫോണ്‍ വേര്‍ഷനാണ് ഇനി അവതരിപ്പിക്കാനുള്ളത്. അതും ഉടന്‍ തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് വിവിധ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്ന് മാത്രമല്ല, ഇത് വരെ ഏറ്റവും അധികം ഉപയോഗിച്ചതും മികച്ച റിവ്യു ലഭിച്ചതുമായ ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും സഹായകമാണ് സ്റ്റോര്‍.

Please Wait while comments are loading...

Social Counting