ഫെയ്‌സ്ബുക്ക് ക്യാമറ ആപ്ലിക്കേഷന്‍ ഐഫോണില്‍

Posted By: Super

ഫെയ്‌സ്ബുക്ക് ക്യാമറ ആപ്ലിക്കേഷന്‍ ഐഫോണില്‍

ഫെയ്‌സ്ബുക്ക് ഒരു പുതിയ ക്യാമറ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഫെയ്‌സ്ബുക്ക് ക്യാമറ എന്നറിയപ്പെടുന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍ ഐഫോണിലാണ് തുടക്കത്തില്‍ ലഭ്യമാകുക. ഫെയ്‌സ്ബുക്ക് ഫോട്ടോകള്‍ എളുപ്പത്തിലും വേഗത്തിലും ഷെയര്‍ ചെയ്യാനാണ് ഈ ആപ്ലിക്കേഷന്‍ പ്രധാനമായും സഹായിക്കുക.

''ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് സുഹൃത്തുക്കളുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ എല്ലാം ഒരു സ്ഥലത്ത് കാണാം. ഓരോ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിന് പകരം ഒന്നിലേറെ ഫോട്ടോകള്‍ ഒരൊറ്റ സമയം ഷെയര്‍ ചെയ്യാവുന്നതാണ്. എടുത്തു വെച്ച ഫോട്ടോകളില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവ തെരഞ്ഞെടുത്ത് ഒരുമിച്ച് പോസ്റ്റ് ചെയ്യാം. തലക്കെട്ട് ചേര്‍ക്കാം. ഫോട്ടോ ടാഗ് ചെയ്യാം.'' ഫെയ്‌സ്ബുക്ക് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

അടുത്തിടെയാണ് ഫെയ്‌സ്ബുക്ക് പ്രമുഖ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ സ്വന്തമാക്കിയത്. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഏറ്റവും ആദ്യമെത്തിയ ഇന്‍സ്റ്റാഗ്രാം പിന്നീട് ആന്‍ഡ്രോയിഡിലും ലഭ്യമായിരുന്നു. തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്.

100 കോടി ഡോളറിനാണ് ഇന്‍സ്റ്റാഗ്രാമിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത്. ഇന്‍സ്റ്റാഗ്രാമിനെ പോലെ ഫില്‍റ്ററുകള്‍ ചേര്‍ക്കാനുള്ള സൗകര്യവും ഫെയ്‌സ്ബുക്ക് ക്യാമറ ആപ്ലിക്കേഷനിലുമുണ്ട്. ഫെയ്‌സ്ബുക്ക് ക്യാമറ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷനെക്കുറിച്ച് കമ്പനി ഇത് വരെ ഒന്നും വ്യക്തമാക്കിയിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot