ഫേസ്ബുക്ക് മെസേജുകളില്‍ ഇനി കാര്‍ടൂണ്‍ സ്റ്റിക്കറുകളും

Posted By:

ഫേസ്ബുക്കില്‍ ചാറ്റിനൊപ്പവും മെസേജുകള്‍ക്കൊപ്പവും ഇനി കാര്‍ട്ടൂണ്‍ രീതിയിലുള്ള സ്റ്റിക്കറുകളും ചേര്‍ക്കാം. സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി ചേര്‍ക്കാവുന്ന സ്റ്റിക്കറുകള്‍ സൗജന്യമാണ്. ഇന്നലെയാണ് പുതിയ സംവിധാനം ലോഞ്ച് ചെയ്തത്.

ഫേസ്ബുക്ക് മെസേജുകളില്‍ ഇനി കാര്‍ടൂണ്‍ സ്റ്റിക്കറുകളും

പുതിയ സ്റ്റിക്കറുകള്‍ വഴി സുഹൃത്തുക്കളുമായുള്ള ചാറ്റിംഗ് കൂടുതല്‍ രസകരമാക്കാമെന്നാണ് ഫേസ്ബുക് ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഉപകരണങ്ങളിലും ഇത് ലഭ്യമാവും.

ഫേസ്ബുക്ക് മെസേജുകളില്‍ ഇനി കാര്‍ടൂണ്‍ സ്റ്റിക്കറുകളും

ചാറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കണമെങ്കില്‍ ചാറ്റ് ബോക്‌സിലെ ഇമോടികോണ്‍സ് ചിഹ്നത്തില്‍ ക്ലിക് ചെയ്യുകയും അപ്പോള്‍ തുറക്കുന്ന വിന്‍ഡോയില്‍ മുകളില്‍ വലതുവശത്തു കാണുന്ന ബാസ്‌കറ്റില്‍ ക്ലിക് ചെയ്യുകയും ചെയ്താല്‍ മതി.

ഫേസ്ബുക്ക് മെസേജുകളില്‍ ഇനി കാര്‍ടൂണ്‍ സ്റ്റിക്കറുകളും

ഇന്ത്യന്‍ ശൈലിയിലാണ് സ്റ്റിക്കറുകള്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ഫേസ് ബുക് മെസഞ്ചറിലും ഇത് ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot