ഗ്രൂപ്പുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിന് ഫേസ്ബുക്കിന്റെ ഗ്രൂപ്പ് ആപ്....!

ഫേസ്ബുക്ക് ഗ്രൂപ്പ് ആപുമായി എത്തി. ഫേസ്ബുക്കിലെ ഗ്രൂപ്പുകള്‍ ഒരു ഉപയോക്താവിന് നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ആപ്. ഫേസ്ബുക്ക് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്നവര്‍ക്കായാണ് ഈ ആപ്ലികേഷന്‍ ഇറക്കിയിരിക്കുന്നത്.

ഗ്രൂപ്പുകള്‍ മികച്ചതായി ഉപയോഗിക്കാന്‍ ഫേസ്ബുക്കിന്റെ ഗ്രൂപ്പ് ആപ്....!

ഒരു പോസ്റ്റ് വിവിധ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യാനും വിവിധ ഗ്രൂപ്പുകളിലെ പ്രധാനപ്പെട്ട പോസ്റ്റുകള്‍ നഷ്ടപ്പെടാതിരിക്കാനും ഈ ആപ് സഹായിക്കും. ഫേസ്ബുക്ക് തങ്ങളുടെ ഫേസ്ബുക്കിലെ ഒരോ സവിശേഷതകളും പ്രത്യേക ആപായി അവതരിപ്പിക്കാനുളള ശ്രമത്തിലാണ്.

അടുത്തിടെ മെസഞ്ചര്‍ ആപ് ആവതരിപ്പിച്ചതിനെ തുടര്‍ന്ന് റൂം എന്ന ചാറ്റ് റൂം ആപ്ലികേഷനും ഫേസ്ബുക്ക് ഇറക്കിയിരുന്നു. ഗ്രൂപ്പ് ആപിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി താഴെ കൊടുത്തിരിക്കന്ന വീഡിയോ കാണുക.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot