എത്ര സമയം നിങ്ങള്‍ ഇന്ന് ഫേസ്ബുക്കില്‍ ചിലവഴിച്ചു..അറിയാമോ?

|

നിങ്ങള്‍ ഓരോരുത്തരും എത്ര സമയം ഫേസ്ബുക്കില്‍ ചിലവഴിച്ചു എന്നത് വിവാദവിഷയമാണ്. ഫുള്‍ ടൈം ഫേസ്ബുക്കില്‍ ആണെങ്കില്‍ കൂടിയും നിങ്ങള്‍ കൃത്യമായി എത്ര സമയം ചിലവഴിച്ചു എന്നത് വ്യക്തമല്ല, അല്ലേ? എന്നാല്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക്, നിങ്ങള്‍ എത്ര സമയം ചിലവഴിച്ചു എന്ന് കൃത്യമായി അറിയാന്‍ പുതിയൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ്.

 

കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

'യുവര്‍ ടൈം ഓണ്‍ ഫേസ്ബുക്ക്' എന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണിലാണ് ഇതേ കുറിച്ച് ആദ്യമായി വാര്‍ത്ത എത്തിയിരുന്നത്. ഉടന്‍ തന്നെ ഈ സവിശേഷത എല്ലാവരിലേക്കും എത്തുമെന്നു ഫേസ്ബുക്ക് അറിയിച്ചു. ഒരു ദിവസം നിങ്ങള്‍ എത്ര സമയം ഫേസ്ബുക്കില്‍ ചിലവഴിച്ചു എന്ന് ഇതിലൂടെ കൃത്യമായി അറിയാന്‍ കഴിയും.

പുതിയ ഫീച്ചറിലൂടെ കഴിയും.

പുതിയ ഫീച്ചറിലൂടെ കഴിയും.

കൂടാതെ എത്രനേരം ഉപയോഗിച്ചു എന്നു മനസ്സിലാക്കുന്നതിനോടൊപ്പം ഓരോ ദിവസവും നിശ്ചിത സമയം മാത്രമേ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുളളൂ എങ്കില്‍ ഡാഷ്‌ബോര്‍ഡില്‍ അലെര്‍ട്ട് വച്ച് സമയം ആക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും.

നിയന്ത്രിക്കാനും സംവിധാനമുണ്ട്.
 

നിയന്ത്രിക്കാനും സംവിധാനമുണ്ട്.

ഒരുപാടു സമയം ഫേസ്ബുക്കില്‍ ചിലവഴിക്കുന്നതിനു പിന്നില്‍ ഫീഡില്‍ വരുന്ന പോസ്റ്റുകളുടെ അതിപ്രസരമാണെന്നുണ്ടെങ്കില്‍ ഫീല്‍ഡില്‍ ആരുടെയൊക്കെ പോസ്റ്റുകളും അപ്‌ഡേറ്റുകളും വരണമെന്ന് നിയന്ത്രിക്കാനും സംവിധാനമുണ്ട്. നേരത്തെ വിവിധ പേജുകളും ഫീഡുകളും അണ്‍ഫോളോ ചെയ്യുക എന്നത് കഠിനമായിരുന്നെങ്കില്‍ പുതിയ ഇന്റര്‍ഫേസില്‍ ഫേസ്ബുക്ക് അത് ലളിതമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫീഡിന്റെ വലുപ്പം കുറയ്ക്കാന്‍ പേജുകള്‍ അണ്‍ഫോളോ ചെയ്യണമെങ്കില്‍ പേജ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. അടുത്ത ഫേസ്ബുക്ക് അപ്‌ഡേറ്റില്‍ നിങ്ങളുടെ മൊബൈല്‍ ആപ്പില്‍ ഇത് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗൂഗിളിന്റെ ഈ ഓഫര്‍

ഗൂഗിളിന്റെ ഈ ഓഫര്‍

ഫേസ്ബുക്കിന്റെ എതിരാളിയായ ഗൂഗിള്‍ ഫിസിക്കല്‍ വെല്‍ബീയിംഗ് ടൂള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഫേസ്ബുക്കില്‍ നിന്നും വ്യത്യസ്ഥമായി ഗൂഗിളിന്റെ ഈ ഓഫര്‍, സമയ പരിധി കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ ലോക്ക് ചെയ്യുന്നു. ഫേസ്ബുക്കിന്റെ ടൂള്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ലഭ്യമാകൂ. നിലവില്‍ ഡെസ്‌ക്ടോപ്പ് പതിപ്പ് അവതരിപ്പിച്ചിട്ടില്ല.

ഈ ടൂള്‍ ആക്‌സസ് ചെയ്യുന്നതിനായി

ഈ ടൂള്‍ ആക്‌സസ് ചെയ്യുന്നതിനായി

ഈ ടൂള്‍ ആക്‌സസ് ചെയ്യുന്നതിനായി ആദ്യം ആപ്പ് ലോഞ്ച് ചെയ്യുക, തുടര്‍ന്ന് മുകളില്‍ വലതു കോണില്‍ കാണുന്ന ഹോംബര്‍ഗര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശേഷം 'Privacy Settings' എന്നതിലേക്ക് സ്‌ക്രോള്‍ ചെയ്യുക, അതിനു ശേഷം 'Your Time On Facebook' എന്നതില്‍ ടാപ്പ് ചെയ്യുക.

ആധാര്‍, ബയോമെട്രിക് രേഖകള്‍ പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നു; നിയമഭേദഗതി അന്തിമഘട്ടത്തില്‍ആധാര്‍, ബയോമെട്രിക് രേഖകള്‍ പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നു; നിയമഭേദഗതി അന്തിമഘട്ടത്തില്‍

Best Mobiles in India

Read more about:
English summary
Facebook Launches New Tool To Help Curb Social Media Addiction

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X