വ്യാപാര ആവശ്യങ്ങള്‍ക്കായി വാട്ട്‌സ്ആപ് ഇനി ഉപയോഗിക്കും...!

Written By:

ഫേസ്ബുക്ക് 19 ബില്ല്യണ്‍ ഡോളര്‍ കൊടുത്ത് വാട്ട്‌സ്ആപ് ഏറ്റെടുത്തതിന്റെ ലക്ഷ്യങ്ങള്‍ പതുക്കെ മറ നീക്കുകയാണ്. ബിസിനസ്സ് ടു കസ്റ്റമര്‍ സന്ദേശ കൈമാറ്റം സംവിധാനം വാട്ട്‌സ്ആപില്‍ കൊണ്ടുവരുവനാണ് ഫേസ്ബുക്ക് അലോചിക്കുന്നത്.

വ്യാപാര ആവശ്യങ്ങള്‍ക്കായി വാട്ട്‌സ്ആപ് ഇനി ഉപയോഗിക്കും...!

അതായത് ആവശ്യമുള്ള കമ്പനികള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ഉപഭോക്താവുമായി ബന്ധപ്പെടാനുള്ള സ്ഥലമാക്കി വാട്ട്‌സ്ആപിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ നടന്ന ഫേസ്ബുക്ക് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ ഇത്തരത്തിലുളള ഒരു ഇക്കോ സിസ്റ്റം സന്ദേശ കൈമാറ്റത്തിനായി വികസിപ്പിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.

ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

വ്യാപാര ആവശ്യങ്ങള്‍ക്കായി വാട്ട്‌സ്ആപ് ഇനി ഉപയോഗിക്കും...!

ഫേസ്ബുക്ക് മെസഞ്ചര്‍ അടിസ്ഥാനമാക്കിയായിരിക്കും ഈ സംവിധാനം നടപ്പിലാക്കുക എന്നാണ് ഫേസ്ബുക്ക് പറഞ്ഞിരുന്നത്. എന്നാല്‍ ഫേസ്ബുക്ക് ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ഡേവിഡ് വെനര്‍ ആണ് ഈ പദ്ധതി വാട്ട്‌സ്ആപ്പിലേക്ക് വികസിപ്പിക്കാന്‍ നീക്കമുള്ളതായി വെളിപ്പെടുത്തിയത്.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!

വ്യാപാര ആവശ്യങ്ങള്‍ക്കായി വാട്ട്‌സ്ആപ് ഇനി ഉപയോഗിക്കും...!

ഇത്രയും മികച്ച പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപില്‍ ഇത്തരം ഒരു സംവിധാനം നടത്തുന്നത് ഫേസ്ബുക്കിന് മികച്ച വരുമാനം തേടി തരുമെന്നാണ് ഇദ്ദേഹം കണക്കു കൂട്ടുന്നത്. തല്‍കാലം തിരഞ്ഞെടുത്ത കമ്പനികള്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമാക്കാന്‍ സാധ്യതയുളളത്.

Read more about:
English summary
Facebook likely to let businesses contact customers via Whatsapp.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot