ഡാറ്റാ ചിലവ് കുറഞ്ഞ ഫേസ്ബുക്കിന്റെ ഭാരം കുറഞ്ഞ പതിപ്പ് എത്തി...!

ഫേസ്ബുക്കിന്റെ ലൈറ്റ് പതിപ്പ് ആയി. ഉപയോക്താവിന് അധികം ഡാറ്റാ ചിലവില്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ഡാറ്റാ ചിലവ് കുറഞ്ഞ ഫേസ്ബുക്കിന്റെ ഭാരം കുറഞ്ഞ പതിപ്പ് എത്തി...!

3ജിയോ, 4ജിയോ എത്താത്ത സ്ഥലങ്ങളില്‍ ഫേസ്ബുക്ക് ആപ് ഉപയോഗിക്കുന്നവര്‍ക്ക് പോസ്റ്റ് ചെയ്യാനും, ചിത്രങ്ങള്‍ ലോഡ് ചെയ്യാനും നേരിട്ട് ബാന്‍ഡ് വിഡ്ത്തിന്റെ ശേഷിയെ ആശ്രയിക്കേണ്ടി വരും. ഈ അവസ്ഥയില്‍ ബാന്‍ഡ് വിഡ്ത്തിന്റെ ശേഷിക്ക് അനുസൃതമായി മാറ്റം വരുത്തിയതാണ് ലൈറ്റ് പതിപ്പ്.

സെല്‍ഫോണ്‍ കൊണ്ടുളള അപകടങ്ങള്‍...!

ഈ ആപിന് 1എംബി മാത്രമാണ് വലിപ്പം. ആപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഡാറ്റാ ചിലവ് കുറഞ്ഞ ഫേസ്ബുക്കിന്റെ ഭാരം കുറഞ്ഞ പതിപ്പ് എത്തി...!

2,000 രൂപയും, 3,000 രൂപയും വിലയുളള സ്മാര്‍ട്ട്‌ഫോണുകള്‍ സജീവമാകുന്നതോടെ സാധാരണക്കാരന് പോലും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഫേസ്ബുക്കിന്റെ മൊബൈല്‍ പതിപ്പ് ലളിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ആപ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ മനസ്സിലാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
Facebook Lite Is A Stripped Down Android App For The Developing World.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot