'ലോക്ക് യുവർ പ്രൊഫൈൽ' സുരക്ഷാ സവിശേഷതയുമായി ഫേസ്ബുക്ക് രംഗത്ത്

|

സുഹൃത്തുകൾ അല്ലാത്തവരിൽ നിന്നും ഫോട്ടോകൾ, ടൈംലൈനുകൾ, പോസ്റ്റുകൾ എന്നിവയിലേക്കുള്ള പ്രവേശനം ഒരൊറ്റ ക്ലിക്കിലൂടെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന 'ലോക്ക് യുവർ പ്രൊഫൈൽ' എന്ന പുതിയ സുരക്ഷാ സവിശേഷത ഫേസ്ബുക്ക് അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ ചിത്രങ്ങള്‍ മറ്റുള്ളവർക്ക് ദൃശ്യമാക്കാതെ സംരക്ഷിക്കാനുള്ള പ്രത്യേക സുരക്ഷാ സവിശേഷതയുമായി ഫേസ്ബുക്ക് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

പ്രൊഫൈല്‍ ഫോട്ടോകള്‍

ഇന്ത്യയിലാണ് ഈ സവിശേഷത ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട് ലിസ്റ്റില്‍ അല്ലാത്തയൊരാള്‍ക്ക് കാണാതിരിക്കാവുന്ന വിധത്തില്‍ നിങ്ങളുടെ ചിത്രങ്ങളും പോസ്റ്റുകളും സംരക്ഷിക്കാന്‍ പ്രൈവസി സെറ്റിങ്ങുകളില്‍ ഇനി മാറ്റങ്ങൾ വരുത്താവുന്നതാണ്. പ്രൊഫൈല്‍ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്നും ഷെയർ ചെയ്യുന്നതിൽ നിന്നും സൂം ചെയ്യുന്നതില്‍ നിന്നും അല്ലെങ്കില്‍ ലോക്ക് ചെയ്ത പ്രൊഫൈലുകളുടെ കവര്‍ ഫോട്ടോകളില്‍ നിന്നും സുഹൃത്തുകൾ അല്ലാത്തവരെ ഈ സവിശേഷത നിയന്ത്രിക്കുന്നു.

ഫേസ്ബുക്ക് സുരക്ഷ

ഫോട്ടോ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വളരെക്കാലമായി ഫേസ്ബുക്ക് കേൾക്കുന്ന കാര്യമാണെന്നും ഫോട്ടോകളും പോസ്റ്റുകളും സുഹൃത്തുകൾ അല്ലാത്തവർ കാണുന്നത് തടയുന്നതിനുള്ള പുതിയ സവിശേഷതയുടെ ഒരു ഘട്ട പ്രക്രിയയാണ് ഇതിന്റെ പ്രധാന മൂല്യ നിർദ്ദേശമെന്ന് ഫേസ്ബുക്കിലെ പ്രൊഡക്റ്റ് മാനേജർ റോക്സ്ന ഇറാനി പറഞ്ഞു. ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഇല്ലാത്ത ആളുകളെ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈലുകളുടെ ടൈംലൈനില്‍ പോസ്റ്റുകള്‍ കാണുന്നതില്‍ നിന്നും ഈ ലോക്ക് സവിശേഷത നിയന്ത്രിക്കും.

ഈ സവിശേഷത ഉപയോഗപ്പെടുത്തേണ്ടത് ഇങ്ങനെയാണ്

യുവതികളായ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഈ സവിശേഷത സഹായിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസ് പറയുന്നു. ഇന്ത്യയിലെ ആളുകള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ പ്രൊഫൈല്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഉള്ള ആശങ്കകള്‍ ഇതോടെ പരിഹരിക്കപ്പെടും. ഈ സവിശേഷത ഉപയോഗപ്പെടുത്തേണ്ടത് ഇങ്ങനെയാണ്:

1. പ്രൊഫൈല്‍ കാണൂന്ന നിങ്ങളുടെ പേരില്‍ ക്ലിക്ക് ചെയ്യുക

2. ലോക്ക് പ്രൊഫൈല്‍ ക്ലിക്ക് ചെയ്യുക

3. "കൺഫേം "ചെയ്യുന്നതിനായി നിങ്ങളുടെ പ്രൊഫൈല്‍ വീണ്ടും ലോക്ക് വീണ്ടും ക്ലിക്ക് ചെയ്യുക

പുതിയ ലോക്ക് ഫീച്ചര്‍

ഈ പുതിയ ലോക്ക് സവിശേഷത ലഭ്യമാക്കി കഴിഞ്ഞാല്‍, ഉപയോക്താവിന്റെ പ്രൊഫൈലിലേക്ക് ഒരു സൂചകം ചേര്‍ക്കുന്നു, ഇത് പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ഈ സവിശേഷത പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ പബ്ലിക്ക് ആയി എഴുതാനോ ഷെയർ ചെയ്യാനോ കഴിയില്ലെന്ന് ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. അവരുടെ പോസ്റ്റുകളും ഷെയറുകളും അവരുടെ സുഹൃത്തുകളുടെ പട്ടികയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഉപയോക്താക്കള്‍ അവരുടെ പ്രൊഫൈല്‍ അണ്‍ലോക്ക് ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നെങ്കില്‍, ഇങ്ങനെ ചെയ്യണം.

1. പ്രൊഫൈല്‍ ലോക്ക് ചെയ്തു' എന്ന ഓപ്ഷനിലേക്ക് പോകുക

2. അണ്‍ലോക്കില്‍ ക്ലിക്ക് ചെയ്യുക

3. നിങ്ങളുടെ പ്രൊഫൈല്‍ അണ്‍ലോക്ക് ചെയ്യുക, ക്ലിക്ക് ചെയ്യുക തുടര്‍ന്ന് യെസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

 ഓൺലൈൻ പ്രൊഫൈൽ പരിരക്ഷ

ഇന്ത്യയിലെ ആളുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് അവരുടെ ഓൺലൈൻ പ്രൊഫൈൽ പരിരക്ഷിക്കുന്നതിൽ ആശങ്കയുണ്ടെന്ന കാര്യം കമ്പനിക്ക് ആഴത്തിൽ അറിയാമെന്ന് ഫേസ്ബുക്ക് ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസ് പറഞ്ഞു. "ഇന്ന് ഞങ്ങൾ ഒരു പുതിയ സവിശേഷത പ്രഖ്യാപിക്കുകയാണ്, ഇത് ഒരു എളുപ്പ ഘട്ടത്തിൽ ആളുകൾക്ക് കൂടുതൽ നിയന്ത്രണം നൽകുകയും അവരുടെ സ്വകാര്യത ഉറപ്പാക്കുകയും ഓൺലൈനിൽ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും," അവർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍

ഈ മാസം ആദ്യം, മെസഞ്ചര്‍ ആപ്ലിക്കേഷന്റെ വീഡിയോ കോളിംഗ് സവിശേഷതയും ഫേസ്ബുക്ക് ലൈവാക്കിയിരുന്നു. ഒരു സമയം 50 ആളുകളെ വരെ ക്ഷണിക്കാന്‍ ഈ സവിശേഷത ഒരു ഹോസ്റ്റിനെ അനുവദിക്കുന്നു. ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതോ അല്ലാത്തതോ ആയ ഉപയോക്താക്കള്‍ക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വഴി വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപകരണം ഉപയോഗിക്കാന്‍ കഴിയും. ഒരു വീഡിയോ കോളില്‍ ഹോസ്റ്റുകള്‍ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളിലേക്ക് ലിങ്കുകള്‍ അയയ്ക്കുന്നത് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നു. "പെൺകുട്ടികൾ ഓൺലൈനിൽ പങ്കിടാൻ മടിക്കുന്നതായും അവരുടെ വിവരങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്യുമെന്ന ആശയത്തെ ഭയപ്പെടുത്തുന്നതായും ഞങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ട്," അവർ കൂട്ടിച്ചേർത്തു.

Best Mobiles in India

English summary
The 'lock your profile' feature enables users to apply multiple existing privacy settings plus several new features to their Facebook profile in one step. When users activate the new feature non friends will not be able to zoom into, share or download their full-size profile picture and cover photo, besides not being able to see photos and posts on their timeline.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X