ഫേസ്ബുക്കില്‍ 10 കോടി വ്യാജ അക്കൗണ്ടുകള്‍!!!

By Bijesh
|

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ 10 കോടി വ്യാജ അക്കൗണ്ടുകളെങ്കിലുമുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് വ്യാജ പ്രൊഫൈലുകാര്‍ കൂടുതലുള്ളതെന്നും ഫേസ്ബുക് പറഞ്ഞു.

ഇന്ത്യയില്‍ ഏകദേശം 50 ലക്ഷം മുതല്‍ ഒന്നരക്കോടി വരെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. ഫേസ്ബുക്കിന്റെ നിബന്ധനകള്‍ ലംഘിച്ചുകൊണ്ട് ഒന്നിലധികം പ്രൊഫൈലുകള്‍ പലരും ഉണ്ടാക്കിയിട്ടുണ്ട്. നിലവില്‍ ഒരുമാസത്തെ ആകെ ആക്റ്റീവ് യുസേഴ്‌സില്‍ 4.3 ശതമാനം മുതല്‍ 7.9 ശതമാനം വരെ വ്യാജന്‍മാരാണെന്നും കമ്പനി പറയുന്നു.

2014 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 128 കോടി ആക്റ്റീവ് യൂസേഴ്‌സാണ് ഫേസ്ബുക്കിന് ഒരുമാസമുള്ളത്. 2013 മാര്‍ച്ച് 31-നെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ് ഇത്. ഇന്ത്യയിലും ബ്രസീലിലുമാണ് ഉപയോക്താക്കള്‍ കുടുതലായി ഉള്ളത്.

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ ശാസ്ത്രീയ മായ ചില വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഇപ്പോള്‍ നിലവിലുണ്ട്. ഫേക് ഓഫ് എന്ന ആ ആപ്ലിക്കേഷന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ചുവടെ കൊടുക്കുന്നു.

#1

#1

ആദ്യം ഫേക്ഓഫ് ആപ്ലിക്കേഷന്‍ സൈറ്റ് തുറക്കുക. അതിനായി ഇവിടെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്താല മതി. ഫേക് ഓഫ്‌

 

 

#2

#2

തുടര്‍ന്ന് കണക്റ്റ് വിത് ഫേസ്ബുക് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ആവശ്യപ്പെടും.

 

#3

#3

നിങ്ങളുടെ മഫസ്ബുക് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്തുകഴിഞ്ഞാല്‍ ഫ്രണ്ട്സ്ലിസ്റ്റിലുള്ള മുഴുവന്‍ വ്യക്തികളുടെയും പേരും ഫോട്ടോയും കാണാം. മുകളിലായി സെര്‍ച് ചെയ്യാനുള്ള ഓപ്ഷനും കാണാം. സംശയമുള്ള പ്രൊഫൈല്‍ ഏതാണെന്നു നോക്കി അതില്‍ ക്ലിക് ചെയ്യുകയോ അല്ലെങ്കില്‍ ആ വ്യക്തിയുടെ പ്രൊഫൈല്‍ നെയിം സെര്‍ച് ബോക്‌സില്‍ ടൈപ്‌ചെയ്യുകയോ ചെയ്യാം.

 

 

#4
 

#4

സംശയമുള്ള പ്രൊഫെല്‍ ക്ലിക് ചെയ്യുന്നതോടെ ആ വ്യക്തിയുടെ ആക്റ്റിവിറ്റികള്‍ മുഴുവന്‍ തെളിഞ്ഞുവരും, പ്രൊഫൈല്‍ ചിത്രം സഹിതം. അതിനിടിയിലായി സ്റ്റാര്‍ട് ബേസിക് ഇന്‍വിസ്റ്റിഗേഷന്‍ എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

 

 

#5

#5

പ്രഖഥമിക പരിശോധന പൂര്‍ത്തിയായാല്‍ ചിത്രത്തില്‍ കാണുന്ന വിധത്തില്‍ ഒരു പേജ് തുറന്നുവരും. അതില്‍ കാണുന്ന ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം രേഖപ്പെടുത്തിയ ശേഷം ചുവടെ കൊുത്തിരിക്കുന്ന സബ്മിറ്റ് ആന്‍ഡ് ഗെറ്റ് ബേസിക് റിസള്‍ട് എന്നതില്‍ ക്ലിക് ചെയ്യുക.

#6

#6

ഇത്രയും ആയാല്‍ പരിശോധന പൂര്‍ത്തിയായി. തുടര്‍ന്ന് വിവിരങ്ങള്‍ ക്രോഡീകരിച്ചശേഷം ആപ്ലിക്കേഷന്‍ ആ വ്യക്തിക്ക് എത്രമാര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്ന് കാണിക്കും.

 

 

#7

#7

സ്‌കോറിനു താഴെയായി എന്തെല്ലാം വിവരങ്ങളാണ് പരിശോധിച്ചതെന്നും അതിന്റെ വിലയിരുത്തലും വിശദമായി കാണിക്കും. പ്രാധമിക പരിശോധനയില്‍ കഴിഞ്ഞ 10 ദിവസത്തെ ടൈംലൈന്‍ ആക്റ്റിവിറ്റികളാണ് വിലയിരുത്തുന്നത്. കൂടുതല്‍ അറിയണമെങ്കില്‍ അഡ്വാന്‍സ്ഡ് മോഡില്‍ പരിശോധിക്കാവുന്നതാണ്.

 

 

#8

#8

അഡ്വാന്‍സ് മോഡിലേക്ക് മാറുന്നതിനായി സ്‌കോറിനു അടുത്തായി 10 Days എന്നുകാണാം. അതിനടിയില്‍ അപ്‌ഗ്രേഡ് ടു 365 ഡേയ്‌സ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്താല്‍ മതി. എന്നാല്‍ അതിന് നിശ്ചിത തുക നല്‍കേണ്ടതുണ്ട്.

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X