ഫെയ്‌സ്ബുക്ക് മെസേജിന് പുതിയ ലേഔട്ട്; ഷോര്‍ട്ട്കട്ട് കീകള്‍

Posted By: Super

ഫെയ്‌സ്ബുക്ക് മെസേജിന് പുതിയ ലേഔട്ട്; ഷോര്‍ട്ട്കട്ട് കീകള്‍

ഫെയ്‌സ്ബുക്ക് മെസേജസിന് പുതിയ ലേഔട്ട് അവതരിപ്പിച്ചു. മുമ്പ് ഒറ്റ കോളം ലേഔട്ട് ആയിരുന്നപ്പോള്‍ മുമ്പത്തെ ആശയവിനിമയങ്ങള്‍ വിശദമായി കാണാന്‍ മറ്റൊരു ലിങ്ക് ഓപണ്‍ ചെയ്യേണ്ടിയിരുന്നു. എന്നാലിപ്പോള്‍ രണ്ട് കോളം ലേഔട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലേഔട്ടില്‍ ഉപയോക്താക്കള്‍ക്ക് വിശദാംശങ്ങളെല്ലാം മറ്റൊരു വശത്ത് കാണാം. മെസേജ് അയച്ച ആളുടെ പേരും കാണാനാകും. പുതിയ സൗകര്യം ആഗോളതലത്തില്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തി വരുന്നേ ഉള്ളൂ.

പുതിയ ഫെയ്‌സ്ബുക്ക് മെസേജ് ലേഔട്ടില്‍ ഉപയോഗിക്കാവുന്ന കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍

Alt + Q: കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ കാണാനും ഹൈഡ് ചെയ്യാനും

Alt + G: ആശയവിനിമയം സെര്‍ച്ച് ചെയ്യാന്‍

Alt + Delete: ആശയവിനിമയം ആര്‍ക്കൈവ് ചെയ്യാനും ആര്‍ക്കൈവ് ചെയ്യാതിരിക്കാനും

Alt + R: മെസേജ് റീഡ് ചെയ്യാനും അണ്‍റീഡ് ചെയ്യാനും

Alt + C: പുതിയ മെസേജ്

Alt + I: ഇന്‍ബോക്‌സിലേക്ക് പോകാന്‍

Alt + U: otherലേക്ക് പോകാന്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot