വിന്‍ഡോസ് ഫോണിലും ഫേസ്ബുക് മെസഞ്ചര്‍ എത്തി!!!

Posted By:

ഇനിമുതല്‍ വിന്‍ഡോസ് ഫോണിലും ഫേസ്ബുക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ലഭ്യമവും. ട്വിറ്ററിലൂടെയാണ് ഫേസ്ബുക് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്. ഉള്ളഫോണുകളില്‍ മാത്രമെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇത് സൗജന്യമാണ്.

അതേസമയം ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാവുന്ന മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലെ ചില ഓപ്ഷനുകള്‍ വിന്‍ഡോസ് ഫേസ്ബുക് മെസഞ്ചറിലില്ല. വിനഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫേസ്ബുക് മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി.

ഫേസ്ബുക് മെസഞ്ചറിന്റെ വിന്‍ഡോസ് വേര്‍ഷനില്‍ ലഭ്യമാവുന്ന ഏതാനും ചില ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഫേസ്ബുകില്‍ ലോഗിന്‍ ചെയ്യാതെ തന്നെ മെസഞ്ചറിലൂടെ ഫ്രണ്ട്സ്ലിസ്റ്റിലുള്ളവരുമായി ചാറ്റ് ചെയ്യാം

 

 

#2

ടെക്‌സ്റ്റ് മെസേജുകള്‍ക്കൊപ്പം സ്റ്റിക്കറുകളും അറ്റാച് ചെയ്യാന്‍ സാധിക്കും.

 

 

#3

ഒന്നിലധികം പേരോട് ഒരേസമയം ചാറ്റ് ചെയ്യുന്നതിനുള്ള ഗ്രൂപ് ചാറ്റിംഗ് സംവിധാനവും മെസഞ്ചറില്‍ ലഭ്യമാണ്.

 

 

#4

നിങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഫേസ്ബുക് മെസഞ്ചറിന്റെ മറ്റൊരു പ്രത്യേകത.

 

 

#5

നിങ്ങള്‍ അയച്ച മെസേജ് എപ്പോഴാണ് സുഹൃത്ത് വായിച്ചതെന്നും അറിയാന്‍ സാധിക്കും

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot