ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ് ബുക്ക് മെസഞ്ചറിന് 'പുതിയമുഖം'

Posted By:

ആന്‍േഡ്രായ്ഡ് ഫോണുകള്‍ക്കുള്ള ഫേസ് ബുക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നു. കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായ രീതിയിലും മെസേജ് അയയ്ക്കാവുന്ന വിധത്തിലാണ് പുതിയ ഫേസ് ബുക് മെസഞ്ചര്‍ ഒരുക്കിയിരിക്കുന്നത്. ഇന്നു മുതല്‍ പുതിയ മെസഞ്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭിക്കുമെന്ന് ഫേസ് ബുക് അവരുടെ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ് ബുക്ക് മെസഞ്ചറിന് 'പുതിയമുഖം'

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പുതിയ ഫേസ് ബുക് മെസഞ്ചറിന്റെ പ്രത്യേകതകള്‍

പുതിയ ടാബുകളും ഡിസൈനുമുള്ള മെസഞ്ചറില്‍ ഏതെല്ലാം സുഹൃത്തുക്കളാണ് ഇതേ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് എന്നറിയാന്‍ സാധിക്കും. അതായത് ഫേസ് ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവരുടെ പേരിനു നേരെ ആപ്ലിക്കേഷന്റെ ഐക്കണ്‍ പ്രത്യക്ഷപ്പെടും.

മറ്റൊന്ന് ഫേസ് ബുക്കില്‍ സുഹൃത്തല്ലെങ്കിലും കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പേരുളളവരുമായി ചാറ്റ് ചെയ്യാമെന്നതാണ്. അതുപോലെ മുകളില്‍ ടാപ് ചെയ്യുകയോ ഇടത്തോട്ടോ വലത്തോട്ടോ സൈ്വപ് ചെയ്യുകയോ ചെയ്താല്‍ പുതിയ മെസേജുകള്‍ കാണാന്‍ സാധിക്കും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആപ്ലിക്കേഷന്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാവും. അതേസമയം ഐ.ഒ.എസ്. ഫോണുകള്‍ക്ക് പരിഷ്‌കരിച്ച ഫേസ ്ബുക് മെസഞ്ചര്‍ ഒരുക്കുമോ എന്ന കാര്യം അറിയിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot