ഫേസ്ബുക് മെസഞ്ചറില്‍ ഇനി വോയ്‌സ് കോളിംഗ് സംവിധാനവും

Posted By:

ഇന്ത്യയിലും ഇനിമുതല്‍ ഫേസ്ബുക് മെസഞ്ചറിലൂടെ സൗജന്യമായി കോള്‍ ചെയ്യാം. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക് ഈ സംവിധാനം രാജ്യത്ത് ലോഞ്ച് ചെയ്തത്. യു.എസില്‍ കഴിഞ്ഞ വര്‍ഷം തന്നെ ലഭ്യമാക്കിയിരുന്നു. ഇന്ത്യയില്‍ നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളിലാണ് ഫ്രീ കോളിംഗ് സംവിധാനം ലഭിക്കുക.

ഇതോടെ ഫേസ്ബുക് മെസഞ്ചര്‍ ആപ് പയോഗിച്ച് ഫേസ്ബുക് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരുമായി സൗജന്യമായി സംസാരിക്കാം. 3 ജി അല്ലെങ്കില്‍ വൈ-ഫൈ കണക്ഷന്‍ ഉണ്ടായിരിക്കണമെന്നുമാത്രം. കൂടാതെ കോള്‍ ചെയ്യുന്ന ഫോണിലും സ്വീകരിക്കുന്ന ഫോണിലും മെസഞ്ചര്‍ ആപ് വേണം.

ഫേസ്ബുക് മെസഞ്ചറില്‍ ഇനി വോയ്‌സ് കോളിംഗ് സംവിധാനവും

ഫേസ്ബുക് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ഒരു വ്യക്തിയുമായി ഫേസ്ബുക് മെസഞ്ചര്‍ ഉപയോഗിച്ച് സൗജന്യ കോളിംഗിന് ചാറ്റ് വിന്‍ഡോ തുറന്ന ശേഷം മെനുബാറില്‍ പോയി ഫ്രീ കോള്‍ സംവിധാനം തെരഞ്ഞെടുത്താല്‍ മതി. ഇതിനായി കോള്‍ ചെയ്യുന്നയാളും സ്വീകരിക്കുന്നയാളും മെസഞ്ചര്‍ ആപ്ലിക്കേഷന്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയും വേണം.

നിലവില്‍ എല്ലാ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഉപയോക്താക്കള്‍ക്കും ഫ്രീ കോളിംഗ് സംവിധാനം ലഭ്യമായിട്ടില്ല. ഘട്ടം ഘട്ടമായിട്ടായിരിക്കും ലഭിക്കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot