Home
News

പുതിയ അപ്‌ഡേറ്റുമായി മെസ്സഞ്ചർ കിഡ്സ്; പ്രധിഷേധം രൂക്ഷം!

By Gizbot Bureau

മെസ്സഞ്ചർ കിഡ്സ് എന്നൊരു ആപ്പ് ഉള്ള കാര്യം ഇവിടെ പലർക്കും അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും അങ്ങനെ ഒരു ആപ്പ് ഫേസ്ബുക്കിന് ഉണ്ട്. Messenger Kids എന്നാണ് ആപ്പിന്റെ പേര്. 13 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. ഏതായാലും ഈ ആപ്പിലേക്ക് ഫേസ്ബുക്ക് ഇപ്പോൾ പുതിയൊരു സേവനം കൂടെ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് പ്രകാരം കുട്ടികൾക്ക് തങ്ങളുടെ സുഹൃത്തുക്കളെയും ഇതിലേക്ക് ആഡ് ചെയ്യാം.

പുതിയ അപ്‌ഡേറ്റുമായി മെസ്സഞ്ചർ കിഡ്സ്; പ്രധിഷേധം രൂക്ഷം!

മാതാപിതാക്കളുടെ അനുമതിയോടെ മാത്രമാവും ഈ സൗകര്യം സാധ്യമാകുക. അങ്ങനെ മാതാപിതാക്കൾ വഴി തന്നെ ഇതിനായുള്ള ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകഴിഞ്ഞാൽ ആർക്കാണോ അയക്കുന്നത് അവരുടെ മാതാപിതാക്കൾക്ക് ഇത് കിട്ടുകയും അവർക്ക് കുട്ടികൾക്ക് വേണ്ടി അവരുടെ കുഞ്ഞു സുഹൃത്തുക്കളെ ഇതിൽ ആഡ് ചെയ്യാൻ സാധിക്കുകയും ചെയ്യും.

"രണ്ടു കൂട്ടർക്കും ഇതിനായുള്ള കോണ്ടാക്റ്റ് റിക്വസ്റ്റ് ലഭിക്കുകയും അതുപ്രകാരം രണ്ടുപേരും അപ്പ്രൂവ് ചെയുകയും വേണം. എന്നാൽ മാത്രമേ കുട്ടികൾക്ക് ചാറ്റ് ചെയ്യാനാ സാധിക്കുകയുളൂ. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ കുട്ടികൾക്ക് തനിയെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇതിനായി മുമ്പുള്ളത് പോലെ തന്നെ മാതാപിതാക്കളുടെ ഇടപെടൽ ഇവിടെയും ആവശ്യമാണ്."- ഫേസ്ബുക്കിൽ നിന്നുമുള്ള റിപ്പോർട്ട് പറയുന്നു.

ഈ പുതിയ അപ്‌ഡേറ്റ് പ്രകാരം Messenger Kids ആപ്പ് വഴി 13 വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും തങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള സുഹൃത്തുക്കൾക്ക് ചിത്രങ്ങളും വിഡിയോകളും മെസ്സേജുകളും അയക്കാൻ സാധിക്കും. എന്നാൽ ഇതെല്ലാം തന്നെ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ആയിരിക്കുമെന്ന് മാത്രം.

എന്നാൽ ഇങ്ങനെയൊരു അപ്‌ഡേറ്റ് കൊണ്ടുവന്നതിന് ശേഷം ഫേസ്ബുക്കിനെതിരെ പലയിടത്തു നിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കുട്ടികളെ ചെറുപ്പത്തിലേ ഇതിലേക്ക് അധികമായി അടിമയാക്കുന്ന പ്രവണത കൂട്ടാൻ ഇത് സഹായിക്കും എന്ന് പറയുന്നു. ഒരുകണക്കിന് ഇത് ശരിയുമല്ലേ.. കുട്ടികളെ ഇത്ര ചെറുപ്പത്തിലേ തന്നെ ഇത്തരം സോഷ്യൽ മീഡിയ ആപ്പുകൾക്ക് അടിമപ്പെടുത്തുന്നത് അത്ര നല്ല ഒരു ആശയമല്ല എന്ന് നമുക്ക് ആലോചിച്ചാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും.

Best Mobiles in India

English summary
Facebook Messenger for Kids Now Lets Children Add Friends Themselves
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X