ഇനി അടഞ്ഞ കണ്ണുകളെ തുറപ്പിക്കാം; കിടിലൻ സംവിധാനവുമായി ഫേസ്ബുക്ക്!

By Shafik
|

ഫേസ്ബുക്ക് ഇനി നിങ്ങളുടെ കണ്ണ് തുറപ്പിക്കും. അക്ഷരാർത്ഥത്തിൽ നമ്മുടെ കണ്ണുകൾ തുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്.
നിങ്ങളെടുക്കുന്ന ചിത്രങ്ങളിൽ എവിടെയെങ്കിലും കണ്ണുകൾ അടഞ്ഞ നിലയിൽ ആണെങ്കിൽ അത് തുറപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഫേസ്ബുക്ക് അവതരിപ്പിക്കാൻ പോകുന്നത്. ഏറെ കാലമായി സാങ്കേതികവിദ്യ പൂർണ്ണമായും വിജയം കൈവരിക്കാത്ത ഈ മേഖലയിൽ ഒന്ന് കൈനോക്കാൻ ഇറങ്ങുകയാണ് ഫേസ്ബുക് റിസർച് ടീം.

 

അടഞ്ഞ കണ്ണുകൾ തുറപ്പിക്കുക

അടഞ്ഞ കണ്ണുകൾ തുറപ്പിക്കുക

നിറം മാറ്റൽ, പശ്ചാത്തലം മാറ്റൽ, റെഡ് ഐ നീക്കൽ, മുഖത്തെ പാടുകൾ മാറ്റൽ തുടങ്ങി ഫോട്ടോ എഡിറ്റിങ് സോഫ്ട്‍വെയറുകൾ വഴി ഇന്ന് നമുക്ക് പല രീതിയിലുള്ള സൗകര്യങ്ങളും സാധ്യമാകാറുണ്ട്. എന്നാൽ ഈയൊരു സൗകര്യം അതിന്റെ പൂർണ്ണമായ രീതിയിൽ ആദ്യമായാണ് ഒരു കമ്പനി അവതരിപ്പിക്കാൻ പോകുന്നത്.

എങ്ങനെ ഇത് സാധ്യമാക്കും?

എങ്ങനെ ഇത് സാധ്യമാക്കും?

വെറും ഫോട്ടോ എഡിറ്റിങ് ആണെങ്കിൽ അടഞ്ഞ കണ്ണുകൾ തുറപ്പിക്കുന്നതിനായി മുഖത്തിന്റെ നിറത്തിന് സമാനമായ നിറവും മുഖത്തെ വലിപ്പത്തിനും അളവിനും സമാനമായ രൂപവും എല്ലാം നൽകി കൃത്വിമമായി നമ്മൾ കണ്ണുകൾ ഉണ്ടാക്കിയെടുക്കേണ്ടി വരും. എന്നാൽ ഇവിടെ അത്തരത്തിലുള്ള ഒരു എഡിറ്റിങ് സംവിധാനമല്ല ഫേസ്ബുക്ക് ഒരുക്കുന്നത്. പിന്നെയോ?

മുഖപുസ്തകത്തെക്കാൾ നന്നായി മുഖങ്ങളെ തിരിച്ചറിയാൻ വേറെ ആർക്ക് സാധിക്കും?
 

മുഖപുസ്തകത്തെക്കാൾ നന്നായി മുഖങ്ങളെ തിരിച്ചറിയാൻ വേറെ ആർക്ക് സാധിക്കും?

ഇവിടെയാണ് ഫേസ്ബുക്കിന്റെ ആവശ്യകത ഈ മേഖലയിൽ വരുന്നത്. ലോകത്ത് ഇന്ന് നിലവിൽ ഏറ്റവുമധികം ആളുകളുടെ ചിത്രങ്ങൾ ഫേസ്ബുക്കിന്റെ കയ്യിൽ തന്നെയാണ് ഉള്ളത്. സെൽഫികൾ അടക്കം വിശാലമായ വ്യക്തികളുടെ പല തരത്തിലുള്ള ചിത്രങ്ങൾ ദിനവും ഫേസ്ബുക്കിൽ വന്നുകൂടുകയാണ്. ഈ ചിത്രങ്ങളുടെ മനഃശാസ്ത്രവും രൂപവും പശ്ചാത്തലമാക്കി ഒരു AI സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്. അത് വിജയകരമായാൽ ഈ പറഞ്ഞ രീതിയിൽ തുറന്ന രീതിയിലേക്ക് അടഞ്ഞ കണ്ണുകളെ മാറ്റാൻ സാധിക്കും.

എഡിറ്റിങ് വർക്കുകൾക്ക് ഏറെ ഉപകാരപ്രദം

എഡിറ്റിങ് വർക്കുകൾക്ക് ഏറെ ഉപകാരപ്രദം

ഫേസ്ബുക്ക് AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കാൻ പോകുന്ന ഈ സംവിധാനം വിജയകരമായാൽ മറ്റു പല ആപ്പുകൾക്കും ഫോൺ മോഡലുകൾക്കും ക്യാമറകൾക്കും അതിലേറെ ഫോട്ടോ എഡിറ്റിങ് ടൂളുകൾക്കുമെല്ലാം തന്നെ ഇത് ഏറെ ഗുണകരമായ ഒരു സവിശേഷത ആയിരിക്കും. ഫോട്ടോഷോപ്പിൽ ഇതിന് സമാനമായ ഒരു സൗകര്യം ഉണ്ടെങ്കിലും വേണ്ടത്ര രീതിയിൽ ഈ പ്രക്രിയ വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അവിടെയാണ് ഫേസ്ബുക്കിന്റെ ഈ ശ്രമം. ഏതായാലും ഇത്തരം ഒരു സവിശേഷത വരുന്നതും കാത്തിരിക്കാം.

പണമുണ്ടാക്കാന്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍പണമുണ്ടാക്കാന്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍

Source

Best Mobiles in India

English summary
Facebook New AI Eye Opener.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X