ഇനി ഫേസ്ബുക്ക് തന്നെ ഫോട്ടോക്ക് വ്യക്തത വരുത്തും....!

തെളിച്ചം കുറഞ്ഞ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ വിഷമം തോന്നാറുണ്ടെങ്കില്‍ അതിന് പരിഹാരമായി ഫേസ്ബുക്ക് എത്തിക്കഴിഞ്ഞു. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ക്ലാരിറ്റി കൂട്ടുന്ന ആപ്ലിക്കേഷനാണ് ഫേസ്ബുക്കില്‍ വരാന്‍ പോകുന്നത്. നിലവില്‍ ഐഫോണുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വൈകാതെ തന്നെ ഈ സംവിധാനം നിലവില്‍ വരും.

പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പുതന്നെ എഡിറ്റ് ചെയ്യുകയും മിഴുവുറ്റതാക്കുകയും ചെയ്യുന്ന ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. ഫോണിന്റെയോ ടാബ്‌ലറ്റിന്റെയോ ക്യാമറ റോളില്‍നിന്ന് ഫോട്ടോ സെലക്ട് ചെയ്യുമ്പോള്‍ത്തന്നെ എഫ്.ബിയിലെ ഫോട്ടോ എഡിറ്റിങ് ടൂള്‍ അതിന്റെ ജോലികള്‍ ആരംഭിക്കും. ഫോട്ടോയുടെ സ്വാഭാവിക ഭംഗി തന്നെ മതിയെങ്കില്‍, ഓട്ടോമാറ്റിക് എഡിറ്റ് ഒഴിവാക്കാനും അവസരമുണ്ട്.

ഇനി ഫേസ്ബുക്ക് തന്നെ ഫോട്ടോക്ക് വ്യക്തത വരുത്തും....!

ഫേസ്ബുക്കില്‍ അസ്വാഭാവിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയാനുള്ള സോഫ്റ്റ്‌വേറിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഫോട്ടോ പരിശോധിച്ച് അതിന്റെ സ്വഭാവം മനസ്സിലാക്കുന്ന ഡിജിറ്റല്‍ അസിസ്റ്റന്റ് എന്ന സോഫ്റ്റ്‌വേറാകും ഇതിനായി ഉപയോഗിക്കുക. മറ്റുള്ളവര്‍ കാണുമ്പോള്‍ മോശമായി ചിന്തിക്കാനിടയുള്ള ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ്, എഫ്.ബി ഉപയോക്താവിനോട് അത് പോസ്റ്റ് ചെയ്യണോ എന്ന് ചോദിക്കുന്ന സംവിധാനമാണ് ഇതോടെ നിലവില്‍ വരിക.

Read more about:
English summary
Facebook now automatically enhances your photos in latest app update.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot