നാട്ടിൽ തന്നെ ഫേസ്ബുക്കിൽ ഒരു ജോലി; മൊത്തം 20,000 തൊഴിൽ അവസരങ്ങൾ!

By GizBot Bureau
|

ഇന്ത്യയിൽ ഒരു ബിരുദമോ ബിരുദാനന്തര ബിരുദമോ ഒക്കെ ഉണ്ടെങ്കിൽ പോലും ഒരു ജോലി ലഭിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകൾക്കിടയിലും കമ്പനികൾക്കിടയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിലുമെല്ലാം വളർന്നുകൊണ്ടിരിക്കുന്ന മത്സരവും മറ്റും അതേപടി തൊഴിൽ മേഖലയെയും ബാധിച്ചിട്ടുണ്ട് എന്നത് തന്നെ കാരണം.

 

ജോലി വാഗ്ദാനവുമായി ഫേസ്ബുക്ക്

ജോലി വാഗ്ദാനവുമായി ഫേസ്ബുക്ക്

ഐടി മേഖലയെ സംബന്ധിച്ചെടുത്തോളം നിരവധി തൊഴിൽ അവസരങ്ങൾ ആയിരക്കണക്കിന് കമ്പനികളിലായി രാജ്യത്ത് ഉണ്ട് എങ്കിലും അർഹിക്കുന്ന രീതിയിലുള്ള, അല്ലെങ്കിൽ പഠിച്ച കാര്യങ്ങൾക്ക് ഉതകുന്ന രീതിയിലുള്ള ഒരു ജോലി പലപ്പോഴും കിട്ടിയെന്ന് വരില്ല. പലരും കിട്ടുന്ന ജോലിയുമായി ഒത്തുപോകാനാണ് പലപ്പോഴും ശ്രമിക്കുകയും ചെയ്യുന്നത്. എന്തായാലും ഇന്ത്യൻ തൊഴിൽ അന്വേഷകർക്ക് അല്പം സന്തോഷം നൽകുന്ന ഒരു കാര്യവുമായാണ് ഫേസ്ബുക്ക് ഇപ്പോൾ എത്തുന്നത്.

  മൊത്തം 20,000 തൊഴിൽ അവസരങ്ങൾ

മൊത്തം 20,000 തൊഴിൽ അവസരങ്ങൾ

2018 അവസാനത്തോടെ ലോകത്താകമാനം 20,000 ആളുകൾക്ക് തൊഴിൽ നൽകുമെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സോഷ്യൽ മീഡിയ വെബ്സൈറ്റ് കൂടുതൽ മാലിന്യമുക്തമാക്കാൻ ആവശ്യമായ നടപടികൾ ഫേസ്ബുക്ക് പദ്ധതികൾ ആവിഷ്കരിച്ചതോടെയാണ് ഈ രീതിയിൽ വലിയ രീതിയിലുള്ള ഒരു തൊഴിൽ സാധ്യത ഫേസ്ബുക്കിൽ തുറന്നുവന്നത്. ഇതിൽ 5,000ത്തിന് അടുത്ത് ആളുകൾക്ക് ജോലി ലഭിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ള തൊഴിൽ അന്വേഷകർ തേടിയിറങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്.

 പിന്നിൽ Genpact ഇന്ത്യ
 

പിന്നിൽ Genpact ഇന്ത്യ

ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോർട്ട് പ്രകാരം, ഈ വർഷം ആദ്യം ഇന്ത്യൻ സ്വകാര്യ സ്ഥാപനമായ Genpact ഫെയ്സ്ബുക്ക് കണ്ടന്റ് മാനേജ്മെൻറ് സേവനങ്ങൾ നൽകാൻ ഒരു വലിയ കരാർ കരസ്ഥമാക്കിയിട്ടുണ്ട്.. ഇപ്പോൾ പഞ്ചാബി, തമിഴ്, കന്നഡ, മിസോ, ഒറിയ, മറാത്തി, നേപ്പാളി തുടങ്ങിയ പ്രാദേശിക ഭാഷകളിലുള്ള കണ്ടന്റ് മോഡറേറ്റർമാരെ ഇന്ത്യയിൽ ഈ കമ്പനി തേടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഈ മേഖലകളിൽ കഴിവുകൾ ഉള്ളവർക്ക് ധൈര്യമായി അപേക്ഷിക്കാം.

 സ്ഥിരമായി അപ്‌ഡേറ്റുകൾ പിന്തുടരുക

സ്ഥിരമായി അപ്‌ഡേറ്റുകൾ പിന്തുടരുക

ഫേസ്ബുക്കിന് വേണ്ടിയാണ് കണ്ടന്റ് മോഡറേറ്റർമാരെ തേടുന്നത് എന്ന് കമ്പനി പുറമെ വ്യക്തമാക്കിയിട്ടില്ലെങ്കിലും കാര്യങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനാൽ തന്നെ വലിയ രീതിയിൽ ഈ ഭാഷകളിലേക്കുള്ള കണ്ടന്റ് മോഡറേറ്റർമാരെ കമ്പനി തേടുന്നുണ്ട്. അതിനാൽ തന്നെ കഴിവതും ഈ രംഗത്ത് അല്പം അന്വേഷണങ്ങൾ നടത്തി സ്ഥിരമായി പിന്തുടരുകയാണെങ്കിൽ പൂർണ്ണമായോ അല്ലെങ്കിൽ ഭാഗികമായോ തന്നെ ഫേസ്ബുക്കിന്റെ കീഴിൽ ഒരു ജോലി തരമാക്കാം.

Best Mobiles in India

Read more about:
English summary
Facebook Offers Content Moderator Jobs in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X