എല്ലാ പുതിയ മൊബൈല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും 50 രൂപ ടോക് ടൈം സൗജന്യം

Posted By: Staff

എല്ലാ പുതിയ മൊബൈല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും 50 രൂപ ടോക് ടൈം സൗജന്യം

കൂടുതല്‍ ഇന്ത്യന്‍ ഉപയോക്താക്കളെ ആകര്‍ഷിയ്ക്കുന്നതിന്റെ ഭാഗമായി,  പുതിയതായി മൊബൈല്‍ വഴി അക്കൗണ്ട് എടുക്കുന്ന എല്ലാ   ഉപയോക്താക്കള്‍്ക്കും 50 രൂപ ടോക് ടൈം സൗജന്യമായി നല്‍കുകയാണ് ഫേസ്ബുക്ക്. ഇതിന് വേണ്ടി  m.facebook.com/tt എന്ന അഡ്രസ്സില്‍ കയറി സൈന്‍ അപ് ചെയ്താല്‍ മതി. ഒരു അക്കൗണ്ട് എടുക്കുന്നതിന്  m.facebook.com എന്ന അഡ്രസ്സ് ധാരാളം മതി. എന്നാല്‍ ഇങ്ങനെ കയറിയാല്‍ ഫ്രീ ടോക് ടൈം കിട്ടില്ല. നിലവിലുള്ള ഉപയോക്താക്കള്‍ക്ക്  ഈ ഓഫര്‍ ലഭിയ്ക്കില്ല. പക്ഷെ സുഹൃത്തുക്കളെ ഫോസ്ബുക്കില്‍ ചേരാനായി റെഫര്‍ ചെയ്യാം. അവര്‍ സൈന്‍ അപ് ചെയ്താല്‍ 50 രൂപ ടോക് ടൈം റെഫര്‍ ചെയ്ത ആള്‍ക്കും ലഭിയ്ക്കും.

എല്ലാ പുതിയ മൊബൈല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും 50 രൂപ ടോക് ടൈം സൗജന്യം

ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 60 ശതമാനത്തോളം മൊബൈല്‍ ഇന്റര്‍നെറ്റാണ് ഉപയോഗിയ്ക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ഉപയോക്താക്കളെ ആകര്‍ഷിയ്ക്കാനുള്ള ഫേസ്ബുക്കിന്റെ ഈ പുതിയ നീക്കം പ്രശംസനീയമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot