Just In
- 1 hr ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
- 3 hrs ago
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- 7 hrs ago
എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ കൈവിടാത്ത ബിഎസ്എൻഎൽ; സാധാരണക്കാർക്കുള്ള പ്രിയ പ്ലാൻ ഇതാ
- 20 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
Don't Miss
- Sports
രണ്ട് ഡെക്ക്, 14 ഇന്നിങ്സില്‍ ഒരു ഫിഫ്റ്റി പോലും ഹൂഡയ്ക്കില്ല! എന്നിട്ടും കൂളായി ടീമില്‍
- News
ഒരു ലക്ഷം ലിറ്റര്‍ പാല് തരുന്ന ചൈനയുടെ സൂപ്പര്‍ കൗ!!
- Lifestyle
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- Movies
ഗര്‍ഭിണിയായതോട് കൂടിയാണ് അങ്ങനൊരു വാശി വന്നത്; 5 വര്‍ഷം നോക്കിയിട്ടും നടക്കാത്ത കാര്യം നേടിയെന്ന് നിമ്മി
- Automobiles
ബെറ്റർ പ്രൊട്ടക്ഷൻ; കൂടുതൽ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളുമായി 2023 ക്രെറ്റ & അൽകസാർ എസ്യുവികൾ
- Finance
കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ഫേസ്ബുക്ക് ഓഫീസിന് മുന്നിൽ സമൂഹമാധ്യമ ചട്ടങ്ങൾക്കെതിരെ നഗ്നതാ പ്രതിഷേധം
സമൂഹമാധ്യമങ്ങളിൽ നഗ്നതയ്ക്കായി ചില ഫേസ്ബുക്ക് നയങ്ങൾ ഉണ്ടെങ്കിലും ചില നിയമങ്ങൾ തങ്ങളുടെ പ്രവൃത്തികൾ ഓൺലൈനിൽ പങ്കുവയ്ക്കുന്നതിൽ നിന്നും അവരെ തടയുന്നു എന്നാണ്. ഞായറാഴ്ച, നാഷണൽ കോളിഷൻ എഗൻസ്റ്റ് സെൻസർഷിപ്പ് (എൻ.സി.എ.സി) യുടെ സഹായത്തോടെ ഫെയ്സ്ബുക്കിനും ഇൻസ്റാഗ്രാമിൻറെ ന്യൂയോർക്ക് ഓഫീസിനും പുറത്ത് നഗ്നമായ ഒരു സംവിധാനമാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സ്പെൻസർ ട്യൂണിക്ക് രൂപം നൽകിയത്.

സെന്‍സര്‍ഷിപ്പ് ചട്ടങ്ങളില്‍ പ്രതിഷേധം
"വീ ദ നിപ്പിള്‍" എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഷേധ സമരമായിരുന്നു ഇത്. കലാപരമായ നഗ്നതയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൻറെയും ഇന്‍സ്റ്റഗ്രാമിൻറെയും സെന്‍സര്‍ഷിപ്പ് ചട്ടങ്ങളില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ഓഫീസിന് മുന്നില്‍ നൂറോളം പേര്‍ നഗ്നരായി പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ മുതലാണ് പ്രതിഷേധക്കാര്‍ റോഡില്‍ നഗ്നരായി കിടന്ന് പ്രതിഷേധിച്ചത്.

ഫേസ്ബുക്ക്
'ഗ്രാബ് ദെം ബൈ ദ ബാലറ്റ്' എന്ന വനിതാ അവകാശ സംഘടനയും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വഴി കലാപരമായ സ്ത്രീ നഗ്നത സെന്‍സര്‍ ചെയ്യുന്നതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിൻറെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നഗ്നത ഇന്‍സ്റ്റാഗ്രാമില്‍ അനുവദിക്കില്ല.

സമൂഹമാധ്യമങ്ങളിൽ നഗ്നത
സമൂഹത്തില്‍ ചിലയാളുകള്‍ക്ക് അത്തരം ഉള്ളടക്കങ്ങള്‍ സ്വീകാര്യമല്ല എന്ന കാരണത്തലാണ് ഫെയ്‌സ്ബുക്ക് അത് നിയന്ത്രണവിധേയമാക്കുന്നത്. എന്നാല്‍ സമരങ്ങള്‍, ബോധവല്‍ക്കരണം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി പല കാരണങ്ങളാല്‍ നഗ്നത പങ്കുവെക്കപ്പെടുമെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും അത്തരം കാരണങ്ങള്‍ വ്യക്തമാണെങ്കില്‍ ആ ഉള്ളടക്കങ്ങള്‍ അനുവദിക്കുമെന്നും ഫെയ്‌സ്ബുക്കിൻറെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥകളില്‍ പറയുന്നുണ്ട്.

ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ഓഫീസ്
20-ൽപ്പരം യു.എസ് അന്തർദേശീയ സംഘടനകൾ, മ്യൂസിയങ്ങൾ, കലാപരിപാടി സംഘടനകൾ, കൂടാതെ നൂറുകണക്കിന് കലാകാരൻമാർ എന്നിവരുടെ പിന്തുണയോടെയാണ് ഈ ക്യാമ്പയിൻ പ്രവർത്തിക്കുന്നത്. എല്ലാവർക്കുമായി ഫെയ്സ്ബുക്ക് തീരുമാനിക്കുന്നതിനേക്കാൾ ഫിൽട്ടറുകളും ബ്ളോക്കുകളും സജ്ജമാക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതിനായി എൻ.സി.എ.സി (നാഷണൽ കോളിഷൻ എഗൻസ്റ്റ് സെൻസർഷിപ്പ്) എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റഫർ ഫിനാൻ നിർദ്ദേശിക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470