കേംബ്രിഡ്ജ് അനലിറ്റിക്‌സ് കേസിന് ശേഷം ചില ആപ്പ്ളിക്കേഷനുകൾ നിരോധിച്ച് ഫേസ്ബുക്

|

ഉപയോക്തൃവിവരങ്ങൾ 'സംരക്ഷിക്കുന്നതിന്' ഫേസ്ബുക് അതിന്റെ പ്ലാറ്റ്ഫോമിലുള്ള അപ്പ്ളിക്കേഷനുകൾ നിരോധിക്കുന്നു എന്നതാണ് ഏറ്റവും പുതിയ നീക്കം.

 
കേംബ്രിഡ്ജ് അനലിറ്റിക്‌സ് കേസിന് ശേഷം ചില ആപ്പ്ളിക്കേഷനുകൾ നിരോധിച്ച്

അതായത്, ഫേസ്ബുക്ക് അതിന്റെ പ്ലാറ്റ്ഫോമിൽ പേഴ്‌സണാലിറ്റി ക്വിസ് ചെയ്യുന്നത് നിരോധിക്കുന്നു.

ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്‍

ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്‍

പേഴ്‌സണാലിറ്റി ക്വിസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുമെന്നു ഫേസ്ബുക്ക് ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്യുകയാണെന്നും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടാതെയായിരിക്കും തങ്ങളുടെ പുതിയ അപ്‌ഡേഷനെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി

കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി

ഇത്തരം ക്വിസ് ആപ്ലിക്കേഷനുകള്‍ വഴിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയതെന്നായിരുന്നു റിപ്പോർട്ട്. അതിനുശേഷം ഈ ആപ്പുകള്‍ നിരോധിക്കണമെന്നു പല ഭാഗത്ത് നിന്നും ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഫേസ്ബുക് ഇതിനും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടായിരുന്നില്ല.

ക്വിസ് ആപ്ലിക്കേഷനുകള്‍

ക്വിസ് ആപ്ലിക്കേഷനുകള്‍

എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്കില്‍ നിന്നും ചോര്‍ത്തിയത്. വാര്‍ത്ത പുറത്തായതോടെ സെലിബ്രിറ്റികളും രാഷ്ട്രീയപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി ഉപഭോക്താക്കള്‍ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.

ഫേസ്ബുക്
 

ഫേസ്ബുക്

യഥാർത്ഥ പ്രശ്നം എന്നത്, ഫേസ്ബുക്ക് ഡവലപ്പർമാർക്ക് വർഷങ്ങളായി സുഹൃത്തുക്കളുടെ വിവരങ്ങൾ ശേഖരിക്കാനും മറ്റും അനുവദിച്ചിരുന്നു. എന്നാൽ, ഡാറ്റ സുരക്ഷിതമായി ഉപയോഗിക്കണമെന്നും ഉദ്ദേശിക്കുന്ന ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാവു എന്ന് നയങ്ങൾ ഉറപ്പ് വരുത്താതെയായിരുന്നു തുടർന്നുള്ള പ്രവർത്തനങ്ങൾ. പരിണിതഫലമായി, ഫേസ്ബുക്കിന് വൻ വിപത്താണ് നേരിടേണ്ടതായി വന്നത്.

Best Mobiles in India

English summary
The ban on personality quizzes is part of a broader crackdown by Facebook on what developers are able to do and access across its platform. Facebook is locking down a number of older APIs for accessing user data, and it’ll prevent developers from accessing new data if a person hasn’t used the app in the past 90 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X