ആന്‍ഡ്രോയ്ഡ്, ഐഓഎസ് ഉപകരണങ്ങള്‍ക്കുള്ള ഫേസ്ബുക്ക് ഫോട്ടോ സിങ്ക് സൗകര്യം ഇനി നിങ്ങള്‍ക്കും ഉപയോഗിയ്ക്കാം

By Super
|
ആന്‍ഡ്രോയ്ഡ്, ഐഓഎസ് ഉപകരണങ്ങള്‍ക്കുള്ള ഫേസ്ബുക്ക് ഫോട്ടോ സിങ്ക് സൗകര്യം ഇനി നിങ്ങള്‍ക്കും ഉപയോഗിയ്ക്കാം

ഫേസ്ബുക്ക് നവംബര്‍ അവസാനം അവതരിപ്പിച്ച ഫോട്ടോ ഷെയറിംഗ് സൗകര്യം ഇനി രാജ്യത്തെ എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും ഉപയോഗിയ്ക്കാം. ആദ്യം ചില ഐഓഎസ് ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം ഇപ്പോള്‍ രാജ്യത്തെ എല്ലാ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഉപയോഗിയ്ക്കാം.

ഈ സൗകര്യം ഉപയോഗിച്ച് നിങ്ങള്‍ മൊബൈല്‍ ഫോണില്‍ എടുക്കുന്ന ഏത് ചിത്രവും ഒരു സ്വകാര്യ വെബ് ആല്‍ബത്തിലേയ്ക്ക് സേവ് ചെയ്യപ്പെടും, പിന്നീട് ഫേസ്ബുക്ക് നിങ്ങളോട് ചോദിയ്ക്കും അതിലേത് ചിത്രം നിങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കണമെന്ന്. ഈ സംവിധാനത്തിലൂടെ ഫോട്ടോ ഷെയറിംഗ് വളരെ അനായാസമായി നിര്‍വ്വഹിയ്ക്കാനാകും. ആപ്പിളിന്റെ ഫോട്ടോ സ്ട്രീം സംവിധാനത്തിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനവും. ഫോട്ടോയിലുള്ള ഒരു കോളത്തില്‍ ശരിയടയാളം നല്‍കിയാല്‍ ആ ചിത്രം ഷെയര്‍ ചെയ്യാനാകും. ഇതിലൂടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിലെ സമയം ഗണ്യമായി കുറയ്ക്കാന്‍ സാധിയ്ക്കും.

നിങ്ങള്‍ക്ക് വേണമെങ്കില്‍ എപ്പോഴും ഈ സൗകര്യം ഓണ്‍ ചെയ്ത് വയ്ക്കാം. അതല്ല ഡാറ്റ ചാര്‍ജ് ഒരു പ്രശ്‌നമായവര്‍ക്ക് വൈ-ഫൈ ലഭ്യമാകുന്നിടത്ത് മാത്രം ഇത് ഉപയോഗിയ്ക്കാനുമാകും. ഐഓഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും എന്നതുകൊണ്ട് ഒരുമാതിരിപ്പെട്ട എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഫോട്ടോ സിങ്ക് സേവനം ലഭ്യമാകും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X