ഫേസ്ബുക്കിലുടെ പണമയക്കാനുള്ള സംവിധാനവും വരുന്നു

By Bijesh
|

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒന്നായ ഫേസ്ബുക് ഇ-ട്രാന്‍സ്ഫര്‍ സംവിധാനവും തുടങ്ങുന്നു. മറ്റൊരാള്‍ക്ക് പണം അയയ്ക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങാനും സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം. ആദ്യഘട്ടത്തില്‍ യൂറോപ്പില്‍ മാത്രമായിരിക്കും ഇ-ട്രാന്‍സ്ഫര്‍ സംവിധാനം ഉണ്ടാവുക. ഇതിനായി അധികൃതരുടെ അംഗീരംതേടിക്കഴിഞ്ഞതായാണ് വിവരം.

 
ഫേസ്ബുക്കിലുടെ പണമയക്കാനുള്ള സംവിധാനവും വരുന്നു

നിലവില്‍ യു.എസില്‍ ഫേസ്ബുക്കിലൂടെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പണമടയ്ക്കാനുള്ള സംവിധാനം ഉണ്ട്. ഇതിലൂടെ 2.1 ബില്ല്യന്‍ ഡോളറാണ് 2013-ല്‍ ഫേസ്ബുക് നേടിയത്. എന്നാല്‍ ഇ-ട്രാന്‍സ്ഫര്‍ സംവിധാനത്തിന് അംഗീകാരം ലഭിച്ചാല്‍ ദൂരെയുള്ള ഒരാള്‍ക്ക് ഫേസ്ബുക്കിലൂടെ പണം അയയ്ക്കാന്‍ കഴിയും. ഡിജിറ്റല്‍ കറന്‍സിയായി പണം സൂക്ഷിക്കുകയും അയയ്ക്കുകയുമാണ് ചെയ്യുക. ഇത് കറന്‍സിയായി സ്വീകര്‍ത്താവിന് വാങ്ങാന്‍ സാധിക്കും.

 

നിലവിലുള്ള ഏതെങ്കിലും പേമെന്റ് സര്‍വീസുമായിചേര്‍ന്നായിരിക്കും ഫേസ്ബുക് ഇ-ട്രാന്‍സ്ഫര്‍ സംവിധാനം ആരംഭിക്കുക. ഫേസ്ബുക് മണി ട്രാന്‍സ്ഫര്‍ രംഗത്തേക്കു കടന്നാല്‍ അത് വലിയ മത്സരത്തിന് വഴിവെക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതേസമയം ഇതേകുറിച്ച് ഫേസ്ബുക് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X