പോസ്റ്റ് നാണക്കേടാകുമോയെന്ന് മുന്‍പേ അറിയാവുന്ന സംവിധാനവുമായി ഫേസ്ബുക്ക്...!

Written By:

ഫേസ്ബുക്കില്‍ ചില പോസ്റ്റുകള്‍ നിങ്ങള്‍ക്ക് നാണക്കേടായി മാറിയേക്കാം, പഴയ ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനമായും വരിക. ചിലപ്പോള്‍ പോസ്റ്റ് ചെയ്യുന്ന സമയത്ത് ഇത് മനസ്സിലായി കൊളളണമെന്നില്ല. പക്ഷെ പോസ്റ്റ് ഇട്ട ശേഷമായിരിക്കും ഇതിന്റെ ഫലം മനസ്സിലാകുക. പിന്നീട് ഡിലീറ്റ് ചെയ്താലും സ്‌ക്രീന്‍ഷോട്ട് എടുത്ത് നിങ്ങളെ ഈ പോസ്റ്റ് വീണ്ടും പൊല്ലാപ്പ് പിടിപ്പിച്ചേക്കാം.

പോസ്റ്റ് നാണക്കേടാകുമോയെന്ന് ഫേസ്ബുക്കില്‍ മുന്‍പേ അറിയാം...!

എന്നാല്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഫേസ്ബുക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തും. അതായത് നിങ്ങള്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഫേസ്ബുക്ക് പറയും ഈ പോസ്റ്റ് നിങ്ങള്‍ക്ക് നാണക്കേട് ആകുമോ എന്ന്. ഫേസ്ബുക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിഭാഗം ( ഫെയര്‍ )ആണ് ഈ സംവിധാനം വികസിപ്പിക്കുന്നത്.

പ്രധാനമായും പാര്‍ട്ടി ചിത്രങ്ങളെ അടിസ്ഥാനമാക്കി വര്‍ഷങ്ങള്‍ എടുത്താണ് ഈ സാങ്കേതികത വികസിപ്പിച്ചതെന്ന് ഫെയര്‍ മേധാവി യൂന്‍ ലൈക്യൂന്‍ പറയുന്നു. അടുത്ത് തന്നെ ഈ സംവിധാനം ഫേസ്ബുക്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവരാനാണ് ആലോചന.

Read more about:
English summary
Facebook to prevent you from posting content that you might regret later.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot