മെസഞ്ചറിലെ ശബ്ദ സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ ഫെയ്‌സ്ബുക്ക് കരാറുകാരെ നിയമിച്ചു
മെസഞ്ചര്‍ ആപ്പിലെ ശബ്ദ സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യുന്നതിന് ഫെയ്‌സ്ബുക്ക് പുറത്തുനിന്നുള്ള കരാറുകാര്‍ക്ക് പണം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ വിധത്തില്‍ സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

മെസഞ്ചര്‍ ആപ്പിലെ ശബ്ദ സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമായിരുന്നു. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ചെയ്തിരുന്ന ട്രാന്‍സ്‌ക്രിപ്ഷന്റെ കൃത്യത പരിശോധിക്കുന്നതിനാണ് കരാറുകാരെ നിയമിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. വാര്‍ത്ത പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 1.66 ശതമാനം ഉയര്‍ന്ന് 188.44 ഡോളറില്‍ എത്തി.

സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനമാണ് ഫെയ്‌സ്ബുക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്തുവെന്ന കേസില്‍ ഫെയ്‌സ്ബുക്കിന്റെ വാദങ്ങള്‍ കഴിഞ്ഞ ആഴ്ച ഫെഡറല്‍ അപ്പീല്‍ കോടതി തള്ളിയിരുന്നു. സമാനമായ കേസില്‍ 5 ബില്യണ്‍ ഡോളര്‍ പിഴ അടയ്ക്കാന്‍ ഫെയ്‌സ്ബുക്ക് അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ സമ്മതിച്ചത് കഴിഞ്ഞ മാസമാണ്.

സ്വകാര്യത സംസരക്ഷിക്കുന്നതിന്റെ ഭാഗമായി ഉപയോക്താക്കള്‍ വോയ്‌സ് അസിസ്റ്റന്റുമായി നടത്തുന്ന ആശയവിനിമയം വിലയിരുത്തുന്നത് ഈ മാസം ആദ്യം മുതല്‍ ആപ്പിളും ഗൂഗിളും നിര്‍ത്തിവച്ചിരുന്നു.


Click it and Unblock the Notifications








