ഫേസ്ബുക്കില്‍ താല്‍ക്കാലിക പ്രൊഫൈല്‍ ചിത്രങ്ങള്‍ എത്തും...!

പ്രൊഫൈല്‍ ചിത്രങ്ങള്‍ സെറ്റ് ചെയ്യാനുളള സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ ഫേസ്ബുക്ക് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് അനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നത്.

എല്ലാവര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനുളള പ്രത്യേകത ആയി..!

ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ആവശ്യമുളള സമയത്തേക്ക് മാത്രമായി ക്രമീകരിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

ഫേസ്ബുക്ക്

വ്യക്തികളുടെ പിറന്നാള്‍, വിശേഷ ദിവസങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രത്യേക ചിത്രങ്ങള്‍ പ്രൊഫൈലാക്കി മാറ്റാനുളള സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്.

 

ഫേസ്ബുക്ക്

ഒരു നിശ്ചിത സമയത്തേക്ക് സെറ്റ് ചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ സമയ പരിധി കഴിയുമ്പോള്‍ മാറി പഴയ ചിത്രം തന്നെ പ്രൊഫൈലായി വരത്തക്ക രീതിയിലാണ് പുതിയ സംവിധാനം.

 

ഫേസ്ബുക്ക്

നിങ്ങളാരാണെന്നും, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ നിങ്ങളുടെ വിചാരം എന്താണെന്നും ഉപയോക്താക്കള്‍ക്ക് മറ്റുളളവരെ ധരിപ്പിക്കാന്‍ പ്രൊഫൈല്‍ ചിത്രം ഇത്തരത്തില്‍ മാറ്റുന്നതോടെ സാധിക്കുമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്.

 

ഫേസ്ബുക്ക്

പ്രൊഫൈല്‍ ചിത്രം ക്രമീകരിക്കുമ്പോള്‍ അതിന്റെ സമയ പരിധി നിശ്ചയിക്കാനുളള അവസരവും, അത് കഴിഞ്ഞാല്‍ വീണ്ടും പഴയ ചിത്രം വരത്തക്ക രീതിയിലും ആയിരിക്കും ഈ സവിശേഷത പ്രവര്‍ത്തിക്കുക.

 

ഫേസ്ബുക്ക്

ടെക്ക്ക്രഞ്ച് എന്ന സൈറ്റാണ് ഫേസ്ബുക്കിന്റെ ഈ നീക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook reportedly testing temporary profile pictures for supporting causes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot