സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ദുരുപയോഗത്തിനെതിരെ ഫേസ്ബുക്ക്

Posted By: Arathy

നമ്മുടെ ചുറ്റിനും പലതരം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉണ്ട്. ഈ സൈറ്റുകളാണ് ഇന്ന് ജനങ്ങളെ തമ്മില്‍ അടുപ്പിക്കുന്നതും, അടിപ്പിക്കുന്നതും. ഇങ്ങനെ രണ്ട് രീതിയില്‍ ഇന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കാം.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ദുരുപയോഗത്തിനെതിരെ ഫേസ്ബുക്ക്

സോഷ്യല്‍ സെറ്റ് വര്‍ക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് മടുത്തിരിക്കുകയാണ് ജനങ്ങള്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ദുരുപയോഗിക്കുന്നവരുടെ വാര്‍ത്തകളാണ് കൂടുതലും. ചിലര്‍ പക പോക്കുന്നതു പോലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിച്ചാണ്. ഇതിനെതിരെ ഫേസ്ബുക്ക് രംഗത്ത് വരുന്നു. ഫേസ്ബുക്കില്‍ കൂടിവരുന്ന ചീത്ത രീതിയിലുള്ള അപ്പ്‌ഡേറ്റുകള്‍, ഫോട്ടോകള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് ഫേസ് ബുക്കിന്റെ വൈസ് പ്രസിഡന്റ് അറിയിച്ചു. ഇനി മുതല്‍ ഫേസ് ബുക്ക് എപ്പോഴും ഇവരുടെ നിരീക്ഷണത്തിലായിരിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള ആയുധംപോലെയാണ് പലരും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നത്. ഇതിനെതിരെയും ഫേസ്ബുക്ക് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

ഇതുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ ദുരുപയോഗങ്ങള്‍ കുറയും. എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളും ഈ പാത പിന്‍തുടരുമെന്ന് വിശ്വസിക്കാം

 

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot