ഫേസ്ബുക് പേജുകളുടെ ലേഔട് അടിമുടി മാറി...

Posted By:

ഫേസ്ബുകില്‍ പേജുകള്‍ക്കുള്ള ലേഔട് അടിമുടി പരിഷ്‌കരിച്ചു. പ്രത്യേക പേജുകള്‍ക്ക് ഇന്നുമുതല്‍ തന്നെ മാറ്റങ്ങള്‍ ലഭ്യമാകും. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ പേജുകളും പുതിയ ലേ ഔടിലേക്ക് മാറുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എല്ലാ പോസ്റ്റുകളും ഒറ്റ കോളത്തില്‍ പ്രത്യക്ഷമാവുമെന്നതാണ് മാറ്റങ്ങളില്‍ പ്രധാനം. അതായത് ന്യൂസ് ഫീഡുകളില്‍ കാണുന്ന പോലെയായിരിക്കും എല്ലാ പോസ്റ്റുകളും ഉണ്ടാവുക. നേരത്തെ രണ്ടുകോളങ്ങളിലായാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആണ് പുതിയ ഡിസൈനിലേക്ക് മാറാനുള്ള ശ്രമങ്ങള്‍ ഫേസ്ബുക് ആരംഭിച്ചത്. യൂസര്‍ പ്രൊഫൈലുകള്‍ ഇത്തരത്തില്‍ മാറ്റുകയാണ് ആദ്യം ചെയ്തത്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പേജുകള്‍ക്കും പുതിയ ലേഔട് നല്‍കുന്നത്.

പുതിയ ലേഔട് എങ്ങനെ എന്ന് വിശദമായി ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നേരത്തെ പേജുകളില്‍ പോസ്റ്റുകള്‍ രണ്ടു കോളങ്ങഴിലായിട്ടാണ് ഉണ്ടായിരുന്നത്. പുതിയ പരിഷ്‌കാരമനുസരിച്ച് അത് ഒറ്റക്കോളത്തില്‍ ആയിരിക്കും പ്രത്യക്ഷപ്പെടുക.

 

#2

പേജിന്റെ ഇടതുവശത്ത് പേജ് സംബന്ധിച്ച വിവരങ്ങള്‍ കാണാം. മാപ്, ഫോണ്‍ നമ്പര്‍, വെബ്‌സൈറ്റ് യു.ആര്‍.എല്‍ എന്നിവയ്‌ക്കൊപ്പം ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയും ഇവിടെ ദൃശ്യമാവും.

 

#3

പേജ് അഡ്മിന്‍സിന് പരസ്യങ്ങള്‍ സംബന്ധിച്ച വിവരം, പുതിയ ലൈകുകള്‍, വായിക്കാത്ത നോട്ടിഫിക്കേഷന്‍, ഓരോ പോസ്റ്റും എത്രപേര്‍ വായിച്ചു തുടങ്ങിയവയൊക്കെ വലതുവശത്ത് കാണാന്‍ സാധിക്കും.

 

#4

പേജിനു മുകളിലായി പേജ് ആക്റ്റിവിറ്റി, ഇന്‍സൈറ്റ്, സെറ്റിംഗ്‌സ് എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാം. പേജ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും.

 

#5

മുകളിലെ ഇന്‍സൈറ്റ് എന്ന ഓപ്ഷനിലുള്ള പേജസ് ടു വാച്ച് എന്ന ഫീച്ചര്‍ വഴി, സമാനമായ മറ്റു പേജുകളുമായി നിങ്ങളുടെ പേജിനെ താരതമ്യം ചെയ്യാം. പോയ വാരത്തിലെ ഏറ്റവും കൂടുതല്‍ എന്‍ഗേജിംഗ് ആയ പോസ്റ്റ് ഏതെന്ന് ഉള്‍പ്പെടെയുള്ള വിവരങ്ങളും ഇതിലൂടെ ലഭിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot