ഫേസ്ബുക് 'ട്രെന്‍ഡിംഗ് സ്‌റ്റോറീസ്' അവതരിപ്പിച്ചു

Posted By:

ട്വിറ്ററിലേതിനു സമാനമായി ഫേസ്ബുക്കും 'ട്രെന്‍ഡിംഗസ് സ്‌റ്റോറീസ്' എന്ന പേരില്‍ തരംഗമാകുന്ന വാര്‍ത്തകളുടെ പട്ടിക അവതരിപ്പിച്ചു. അതായത് ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന വിഷയങ്ങളുടെ പട്ടിക. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അതകൊണ്ടുതന്നെ ഏതാനും ചില ഉപയോക്താക്കളുടെ അക്കൗണ്ടില്‍ മാത്രമെ നിലവില്‍ ഇത് ലഭ്യമാകുന്നുള്ളു.

ഫേസ്ബുക് 'ട്രെന്‍ഡിംഗ് സ്‌റ്റോറീസ്' അവതരിപ്പിച്ചു

ഇപ്പോഴത്തെ ലിസ്റ്റ് പ്രകാരം മൈക്രോസോഫ്റ്റിന്റെ നാലാം പാദ വരുമാനം, ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ റോജര്‍ ഫെഡററെ പരാചയപ്പെടുത്തിയത്, ജസ്റ്റിന്‍ ബീബര്‍ ജയില്‍ മോചിതനായ സംഭവം എന്നിവയാണ് ഏറ്റവും മുന്നിലുള്ളത്.

ട്വിറ്ററില്‍ നിന്ന് വ്യത്യസ്തമായി ഓരോ വിഷയവും എന്തുകൊണ്ട് ട്രെന്‍ഡിംഗ് ആകുന്നു എന്ന വിശദീകരണവും ഫേസ് ബുക് നല്‍കുന്നുണ്ട്. എന്നാല്‍ ട്രെന്‍ഡിംഗ് ടോപിക്‌സ് ഫേസ്ബുക് മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമല്ല.

Please Wait while comments are loading...

Social Counting