ഫെയ്‌സ്ബുക്കിന്റെ ഷോര്‍ട്ട് ഫോര്‍മാറ്റ് വീഡിയോ ആപ്പ് ലാസ്സോ പുറത്തിറങ്ങി

|

ഫെയ്‌സ്ബുക്ക് വീഡിയോ ആപ്പ് ലാസ്സോ പുറത്തിറക്കി. ഇതുപയോഗിച്ച് ഫില്‍റ്ററുകളുടെയും ഇഫക്ടുകളുടെയും സഹായത്തോടെ മികച്ച ഹ്രസ്വ വീഡിയോകള്‍ ഉണ്ടാക്കാനും മറ്റുളളവരുമായി പങ്കുവയ്ക്കാനും കഴിയും.

 

ലാസ്സോ

ലാസ്സോ

ആദ്യഘട്ടത്തില്‍ അമേരിക്കയിലാണ് ലാസ്സോ ലഭ്യമാക്കിയിരിക്കുന്നത്. വീഡിയോ എഡിറ്റിംഗ് ടൂളുകളുള്ള ആപ്പ് ഉപയോഗിച്ച് വീഡിയോയില്‍ ടെക്‌സ്റ്റ്, മ്യൂസിക് എന്നിവ ചേര്‍ക്കാനാകും. വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് ഫെയ്‌സ്ബുക്ക് ലാസ്സോ പുറത്തിറക്കിയത്.

ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക്

ഹ്രസ്വ-വിനോദ വീഡിയോകള്‍ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ആപ്പാണ് ലാസ്സോയെന്ന് ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു. നിരവധി സാധ്യതകളുള്ള ആപ്പിനെ കുറിച്ച് ഉപഭോക്താക്കളില്‍ നിന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക്

ആപ്പിലെ എല്ലാ പ്രൊഫൈലുകളും വീഡിയോകളും പബ്ലിക് ആയിരിക്കും. സ്‌നാപ്ചാറ്റ്, യൂട്യൂബ് എന്നിവയുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് ലാസ്സോ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

കണക്കുകള്‍ സൂചിപ്പിക്കുന്നു.
 

കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയില്‍ 69 ശതമാനം സ്‌നാപ്ചാറ്റും 72 ശതമാനം ഇന്‍സ്റ്റാഗ്രാമും 85 ശതമാനം യൂട്യൂബും ഉപയോഗിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഔദ്യോഗിക സ്ഥിരീകരണം

ഔദ്യോഗിക സ്ഥിരീകരണം

ലാസ്സോയുടെ ആന്‍ഡ്രോയ്ഡ്, iOS പതിപ്പുകള്‍ ലഭ്യമാണ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്ത് ലാസ്സോയില്‍ നിന്നുള്ള വീഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കാന്‍ സാധിക്കും. വീഡിയോകള്‍ വൈകാതെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളിലും ഷെയര്‍ ചെയ്യാന്‍ കഴിയും. അമേരിക്കക്ക് പുറത്തുള്ള ഉപയോക്താക്കള്‍ക്ക് ലാസ്സോ എപ്പോള്‍ മുതല്‍ ലഭിക്കുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

കണ്ണുകൊണ്ട് ഐഫോണ്‍ നിയന്ത്രിക്കാന്‍ ആപ്പ്കണ്ണുകൊണ്ട് ഐഫോണ്‍ നിയന്ത്രിക്കാന്‍ ആപ്പ്

Most Read Articles
Best Mobiles in India

Read more about:
English summary
Facebook rolls out short-format video app 'Lasso'

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X