സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന ഫേസ്ബുക്കിന്റെ internet.org ഇന്ത്യയിലും...!

Written By:

ഫേസ്ബുക്കിന്റെ പങ്കാളിത്തത്തോടെയുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവന പദ്ധതി ഇന്ത്യയിലും. internet.org എന്ന സൗജന്യ ഇന്റര്‍നെറ്റ് സേവനം റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഇന്ത്യയില്‍ കൊണ്ടുവരുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സേവനം ലഭിക്കുന്നതാണ്.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

സാംസങ്, എറിക്‌സണ്‍, മീഡിയടെക്, മൈക്രോസോഫ്റ്റ്, ഒപേറ സോഫ്റ്റ്‌വെയര്‍, ക്വാള്‍കോം എന്നിവരുമായി ചേര്‍ന്നാണ് internet.org എന്ന പേരില്‍ ഫേസ്ബുക്ക് ഇന്റര്‍നെറ്റ് സേവന പദ്ധതി കൊണ്ട് വന്നത്. സാംബിയ, ടാന്‍സാനിയ, കെനിയ, കൊളംബിയ, ഘാന എന്നിവിടങ്ങളില്‍ ഇതിനൊടകം ഈ സംവിധാനം നിലവിലുണ്ട്.

സൗജന്യ ഇന്റര്‍നെറ്റുമായി ഫേസ്ബുക്കിന്റെ internet.org ഇന്ത്യയിലും...!

റിലയന്‍സ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് പ്ലേ സ്‌റ്റോറില്‍നിന്ന് internet.org എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 38--ഓളം വെബ്‌സൈറ്റുകളാണ് സൗജന്യമായി ലഭിക്കുക.

സൗജന്യ ഇന്റര്‍നെറ്റുമായി ഫേസ്ബുക്കിന്റെ internet.org ഇന്ത്യയിലും...!

ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവ കൂടാതെ ബിബിസി, റോയിട്ടേഴ്‌സ്, ഇഎസ്പിഎന്‍, ഇന്ത്യാ ടുഡേ, ഹംഗാമ, ന്യൂസ് ഹണ്ട്, വിക്കിപിഡിയ, കാലാവസ്ഥാ സെറ്റുകള്‍, ട്രാവല്‍ സൈറ്റുകള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാണ്.

സൗജന്യ ഇന്റര്‍നെറ്റുമായി ഫേസ്ബുക്കിന്റെ internet.org ഇന്ത്യയിലും...!

കേരളം കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ഈ സേവനം ലഭ്യമാകും.

സൗജന്യ ഇന്റര്‍നെറ്റുമായി ഫേസ്ബുക്കിന്റെ internet.org ഇന്ത്യയിലും...!

ഇന്ത്യയില്‍ നിരവധി ആളുകള്‍ക്ക് ഇന്റര്‍നെറ്റ് പ്രാപ്യമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നത്.

Read more about:
English summary
Facebook's Internet.org project brings free web access to users in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot