ഇന്റര്‍നെറ്റ് ഒആര്‍ജി നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരല്ലെന്ന് സക്കര്‍ബര്‍ഗ് തിരിച്ചടിച്ചു...!

Written By:

ആഴ്ചകളായി രാജ്യത്ത് തുടരുന്ന ഇന്റര്‍നെറ്റ് സമത്വത്തിനായുളള വിവാദത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും കക്ഷി ചേര്‍ന്നു. ഫേസ്ബുക്ക് വിഭാവനം ചെയ്ത് നടപ്പാക്കുന്ന ഇന്റര്‍നെറ്റ്. ഒആര്‍ജി ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരല്ലെന്ന് സക്കര്‍ബര്‍ഗ് തിരിച്ചടിച്ചു.

ഇന്റര്‍നെറ്റ് ഒആര്‍ജി നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരല്ലെന്ന്..!

നിശബ്ദ സമൂഹത്തിന്റെ ശബ്ദമായ ഇന്റര്‍നെറ്റ് ലോകത്തെല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്നാണ് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ്. ഒആര്‍ജി സൃഷ്ടിച്ചതെന്ന് സക്കര്‍ബര്‍ഗ അഭിപ്രായപ്പെടുന്നു.

ഇന്റര്‍നെറ്റ് ഒആര്‍ജി നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരല്ലെന്ന്..!

പ്രാദേശികഭാഷയില്‍ സൗജന്യമായ സേവനമാണ് ഇന്റര്‍നെറ്റ്. ഒആര്‍ജി വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഇന്റനെറ്റ്.ഒര്‍ജി ഉപയോഗിക്കുന്ന സീറോ റേറ്റിങ് എന്ന ആശയം ഇന്റര്‍നെറ്റ് തുല്ല്യതക്കെക്കെതിരാണ് എന്ന വാദത്തോട് യോജിക്കാനാവില്ല.

കൂടുതല്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് പ്രവേശം സാധ്യമാകണമെങ്കില്‍ ചില സേവനങ്ങള്‍ സൗജന്യമായി നല്‍കേണ്ടി വരും. നെറ്റ് ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കളോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും സക്കര്‍ബര്‍ഗ് പോസ്റ്റില്‍ വിശദീകരിക്കുന്നു.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്...!

ഇന്റര്‍നെറ്റ് ഒആര്‍ജി നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരല്ലെന്ന്..!

ഇന്ത്യയില്‍ തമിഴ്‌നാട് , മഹാരാഷ്ട്ര , ആന്ധ്രാപ്രദേശ് , ഗുജറാത്ത് , കേരള , തെലങ്കാന എന്നിവിടങ്ങളിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് റിലയന്‍സ് നെറ്റുവര്‍ക്കുവഴി ഇന്റര്‍നെറ്റ്. ഒആര്‍ജിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിക്കഴിഞ്ഞുവെന്നും സക്കര്‍ബര്‍ഗ് വ്യ്ക്തമാക്കി.

15,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ടാബ്ലറ്റുകള്‍...!

ഇന്റര്‍നെറ്റ് ഒആര്‍ജി നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരല്ലെന്ന്..!

അതേസമയം ഇന്റര്‍നെറ്റ് തുല്യതക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍ ക്യാംപെയിന്‍ ശക്തമായി തുടരുകയാണ്. അഞ്ച് ലക്ഷത്തിലേറെ ഇമെയിലുകളാണ് നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാക്കുന്ന നടപടിക്കെതിരെ ട്രായിയുടെ വെബ്‌സൈറ്റില്‍ ഇതിനോടകം ലഭിച്ചിട്ടുളളത്.

English summary
Facebook's Mark Zuckerberg hits back in Internet.org India row.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot