സുഹൃത്തുക്കളുടെ പേര് കൃത്യമായി ഉച്ചരിക്കാന്‍ സാധിക്കുന്ന സവിശേഷത ഫേസ്ബുക്കില്‍...!

ഫേസ്ബുക്കില്‍ നിങ്ങളുടെ പേര് സുഹൃത്തുക്കള്‍ കൃത്യമായി ഉച്ചരിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോന്നാറുണ്ടോ? എന്നാല്‍ അതിന് സഹായകരമായ പുതിയ സവിശേഷത സോഷ്യല്‍ മീഡിയ ഭീമന്‍ ഒരുക്കുന്നു.

പേര് കൃത്യമായി ഉച്ചരിക്കാന്‍ സഹായിക്കുന്ന സവിശേഷത ഫേസ്ബുക്കില്‍...!

ഉപയോക്താവിന്റെ പ്രൊഫൈല്‍ പേജില്‍ പേരിന് സമീപം ദൃശ്യമാകുന്ന ഓഡിയോ ക്ലിപ്പാണ് പേരിന്റെ കൃത്യമായ ഉച്ചാരണം സാധ്യമാക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സവിശേഷത അവതരിപ്പിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

പേര് കൃത്യമായി ഉച്ചരിക്കാന്‍ സഹായിക്കുന്ന സവിശേഷത ഫേസ്ബുക്കില്‍...!

അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ഉപയോക്താക്കള്‍ക്കാകും ഈ ഫീച്ചറിന്റെ പ്രയോജനം ആദ്യഘട്ടത്തില്‍ പ്രയോജനപ്പെടുക.

ആന്‍ഡ്രോയിഡ് ലോലിപോപ്പിലുളള 10 മികച്ച ഫോണുകള്‍...!

പേര് കൃത്യമായി ഉച്ചരിക്കാന്‍ സഹായിക്കുന്ന സവിശേഷത ഫേസ്ബുക്കില്‍...!

വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാകാന്‍ തുടങ്ങുന്നതാണ്. തങ്ങളുടെ പേരിന്റെ ഉച്ചാരണം ഓരോ ഉപയോക്താക്കള്‍ക്കും ഈ സവിശേഷതയിലൂടെ ക്രമീകരിക്കാനും സാധിക്കും. Profile > About > ‘Details About You' > ‘Name Pronunciation' എന്നതില്‍ ചെന്നാണ് പേരിന്റെ ഉച്ചാരണം ഉപയോക്താവ് കൃത്യമായി രേഖപ്പെടുത്തേണ്ടത്.

Read more about:
English summary
Facebook’s now testing new name-pronunciation feature.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot