ഇന്റര്‍നെറ്റ് മനുഷ്യാവകാശമാക്കാന്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക്...!

Written By:

ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുകയെന്നത് മനുഷ്യാവകാശമാക്കണമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകനും സി.ഇ.ഒ.യുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

ഇന്റര്‍നെറ്റ് എങ്ങനെ തങ്ങള്‍ക്ക് സഹായകരമാവുമെന്ന് ഇന്‍ഡ്യയില്‍ പകുതിയില്‍ കൂടുതല്‍ ആളുകള്‍ക്കും അറിയില്ലെന്ന് ഫെയ്‌സ്ബുക്ക് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സക്കര്‍ബെര്‍ഗ് ന്യൂഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു.

വായിക്കുക: ചിരി ഉണര്‍ത്തുന്ന സോഷ്യല്‍ മീഡിയ....!

ഇന്റര്‍നെറ്റ് മനുഷ്യാവകാശമാക്കാന്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക്...!

ഫെയ്‌സ്ബുക്ക് പ്രാദേശികഭാഷകളില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായും സക്കര്‍ബെര്‍ഗ് അറിയിച്ചു.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം സന്ദര്‍ശിക്കും. ഗ്രാമങ്ങളെ ഓണ്‍ലൈനായി ബന്ധിപ്പിക്കാന്‍ പ്രധാനമന്ത്രിക്കാഗ്രഹമുണ്ടെന്നും ഇതിന് ഫെയ്‌സ്ബുക്കിന് എങ്ങനെ സഹായിക്കാനാവുമെന്നത് തങ്ങള്‍ ആലോചിച്ചുവരുന്നുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. സാങ്കേതികരംഗത്ത് ഇന്ത്യയുടെ മുന്നേറ്റമാണ് മംഗള്‍യാന്റെ വിജയമെന്നും സക്കര്‍ബര്‍ഗ് വിലയിരുത്തി.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot