ഫേസ്ബുക്കിലെ ശല്യക്കാരെ ഒഴിവാക്കാന്‍ ഇനി പുതിയ മാര്‍ഗ്ഗം

By: Samuel P Mohan

ഫേസ്ബുക്ക് പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. വാട്ട്‌സാപ്പ് എന്ന പോലെ തന്നെയാണ് ഫേസ്ബുക്കിലും ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ പല സവിശേഷതകളും എത്തുന്നു.

ഫേസ്ബുക്കിലെ ശല്യക്കാരെ ഒഴിവാക്കാന്‍ ഇനി പുതിയ മാര്‍ഗ്ഗം

നിങ്ങളില്‍ പലര്‍ക്കും ഫേസ്ബുക്കില്‍ ശല്യക്കാര്‍ ഉണ്ടായിരിക്കും. അങ്ങനെ സ്ഥിരം ശല്യക്കാരേയും സുഹൃത്തുക്കളേയും ഫേസ്ബുക്ക് പേജ്, ഗ്രൂപ്പ് എന്നിവയില്‍ നിന്നും 30 ദിവസത്തേക്ക് സ്‌നുസ് ചെയ്തു വയ്ക്കാം. ഒരു വ്യക്തിയെ അണ്‍ഫോളോ ചെയ്യുന്നതിനു സമാനമാണ് ഈ സവിശേഷത.

അണ്‍ഫ്രണ്ട് ചെയ്യാതെ തന്നെ ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നോ പേജില്‍ നിന്നോ ലഭിക്കുന്ന മെസേജുകള്‍, അതായത് ഏതു നോട്ടിഫിക്കേഷന്‍ ആയാല്‍ കൂടിയും അത് 30 ദിവസത്തേക്ക് സ്‌നൂസ് ചെയ്തു വയ്ക്കാം.

ആധാര്‍ ഇ-കെവൈസി ദുരുപയോഗ ആരോപണങ്ങള്‍ക്കിടെ എയര്‍ടെല്‍ പേമെന്റ്‌സ്‌ ബാങ്ക്‌ സിഇഒ രാജിവച്ചു

2018 ജനുവരി ആദ്യവാരത്തോടെ ഈ സവിശേഷത നിങ്ങള്‍ക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അണ്‍ഫോളോ ചെയ്യുന്നതിനു പകരം പ്രൊഫൈലില്‍ 'സ്‌നൂസ്' എന്ന ബട്ടണ്‍ കൂടി നിങ്ങള്‍ക്കു കാണാന്‍ കഴിയും. ഫേസ്ബുക്ക് പ്രൊഫൈലിന്റെ വലതു ഭാഗത്ത് മുകളിലായുളള ഡ്രോപ്പ് ഡൗണ്‍ മെനുവിലാണ് ഈ ഓപ്ഷന്‍ കാണുന്നത്.

ഒരു വ്യക്തിയെ സ്ഥിരമായി അണ്‍ബ്ലോക്ക് ചെയ്യുന്നതിനു പകരം ഒരു മാസത്തേക്ക് സ്‌നൂസ് ചെയ്തു വയ്ക്കാം. എന്നാല്‍ നിങ്ങള്‍ ആ വ്യക്തിയെ സ്‌നൂസ് ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് പോലും അറിയാന്‍ സാധിക്കില്ല എന്നതാണ് മറ്റൊരു ഗുണം.

എന്നാല്‍ ഒരു വ്യക്തിയെ കൂടാതെ നിങ്ങള്‍ക്ക് ഒരു ഗ്രൂപ്പോ, പേജോ ഇത്തരത്തില്‍ അണ്‍ഫോളോ ചെയ്യാം. കഴിഞ്ഞ സെപ്തംബറിലാണ് ഇതിനെ കുറിച്ചുളള വാര്‍ത്ത പ്രചരിച്ചത്.Read more about:
English summary
Facebook snooze button secretly mute friends and pages
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot