ക്ലീന്‍ ഇന്ത്യ ആപുമായി ഫേസ്ബുക്ക്

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഇന്ത്യക്കുവേണ്ടി 'ക്ലീന്‍ ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍' ഫെയ്‌സ്ബുക്ക് തയ്യാറാക്കുമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി ശുചിത്വഭാരതം പദ്ധതിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയിലും സുക്കര്‍ബര്‍ഗ് താത്പര്യം പ്രകടിപ്പിച്ചു.

ക്ലീന്‍ ഇന്ത്യ ആപുമായി ഫേസ്ബുക്ക്

ഡിജിറ്റല്‍ ഇന്ത്യയിലെ ചില പ്രവര്‍ത്തന മേഖലകളില്‍ ഫെയ്‌സ്ബുക്കിന് സഹായിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചില ഭീകരസംഘടനകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ റിക്രൂട്ട്‌മെന്റിനുള്ള വേദിയാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് സോഷ്യല്‍ മീഡിയയെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ ഉപയോഗിച്ചതായും പ്രധാനമന്ത്രി ചൂണ്ടികാട്ടി.

വിനോദ സഞ്ചാര സാധ്യതകള്‍ ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്ക് മുന്‍കൈയെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot